ഇടുക്കി:വീട്ടുവളപ്പില്‍ കഞ്ചാവ് നട്ട് വളര്‍ത്തിയ അച്ഛനും മകനും പിടിയില്‍.ഇടുക്കി വാഗമണ്‍ പാറക്കെട്ട് മരുതുംമൂട്ടില്‍ വിജയകുമാര്‍ (58) മകന് വിനീത് (27),സമീപവാസി വിമല്‍ ഭവനില്‍ വിമല്‍ (29) എന്നിവരാണ് ഇടുക്കി ഡാന്‍സാഫ് സംഘത്തിന്റെ പിടിയിലായത്.വിജയകുമാറിന്റെ വീട്ടുവളപ്പില്‍ വളര്‍ത്തിയിരുന്ന ആറ് കഞ്ചാവ് ചെടികളും ഇവരുടെ പക്കല്‍ നിന്നും അന്‍പത് ഗ്രാം കഞ്ചാവുമാണ് കണ്ടെത്തിയത്.
നിര്‍മ്മാതാവ് ജോണി സാഗരിക വഞ്ചനാ കേസില്‍ പിടിയില്‍
പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം,പ്രതിക്ക് 44 വര്‍ഷം കഠിന തടവ്, രണ്ടേകാല്‍ ലക്ഷം രൂപ പിഴ നാട്ടുകാര്‍ക്ക് തോന്നിയ സംശയത്തില്‍ ഡാന്‍സാഫ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് കുറച്ചു നാളുകളായി ഇവര്‍ നിരീക്ഷണത്തിലായിരുന്നു. ഇതിന് പിന്നാലെയാണ് ഇവര്‍ പിടിയിലായത്.പ്രതികള്‍ക്ക് കഞ്ചാവ് റാക്കറ്റുമായി ബന്ധമുള്ളതായും പൊലീസ് പറഞ്ഞു.പല തവണ ഇവരെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും വഴുതി പോയിരുന്നു.