ഷാര്‍ജ:എമിറേറ്റിലെ അല്‍ നഹ്ദ ഏരിയയിലെ ബഹുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരില്‍ രണ്ട് പേര് ഇന്ത്യക്കാര്‍.ബാംഗ്ലൂര്‍ സ്വദേശി മൈക്കിള്‍ സത്യദാസ്, മുംബൈ സ്വദേശി 29കാരിയായ സംറീന് ബാനു എന്നിവരാണ് മരിച്ച ഇന്ത്യക്കാര്‍. അപകടത്തില്‍ പരിക്കേറ്റ് സംറീന് ബാനുവിന്റെ ഭര്‍ത്താവും ചികിത്സയിലാണ്.അദ്ദേഹത്തിന്റെ നില വളരെ ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
ദുബായ് വേള്‍ഡ് ട്രേഡ് സെന്ററിലെ ഡിഎക്സ്ബി ലൈവ് എന്ന സ്ഥാപനത്തിലെ സൗണ്ട് എഞ്ചിനീയറാണ് മൈക്കിള്‍ സത്യദാസ്. എആര്‍ റഹ്മാന് ഉള്‍പ്പെടെ പ്രമുഖരുടെ സംഗീത കച്ചേരികള്‍ക്ക് സൗണ്ട് എഞ്ചിനീയറായി മൈക്കിള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
50 വര്‍ഷങ്ങള്‍ കൂടുമ്പോള്‍ വരുന്ന സമ്പൂര്‍ണ സൂര്യഗ്രഹണം ഇന്ന്
ഫെബ്രുവരിയിലാണ് യുവതിയുടെ വിവാഹം കഴിഞ്ഞത്.അപകടത്തില്‍ മരിച്ചവരുടെ കുടുംബാഗങ്ങളുമായി ബന്ധപ്പെട്ടിരുന്നുവെന്ന് രാജ്യത്തെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു.ആവശ്യമായ എല്ലാ പിന്തുണയും നല്‍കിയിട്ടുണ്ട്.അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന മറ്റുള്ളവരെ സന്ദര്‍ശിച്ചതായും ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു.നടപടികള്‍ പൂര്‍ത്തീകരിച്ച ശേഷം യുവതിയുടെ മൃതദേഹം ഖിസൈസിലെ ഖബര്‍സ്ഥാനില്‍ ഖബറടക്കി.