ദില്ലി:കാമുകനൊപ്പം കഴിയാന്‍ കഴിഞ്ഞ വര്‍ഷം അനധികൃതമായി ഇന്ത്യയിലേക്ക് കടന്ന പാകിസ്ഥാന് യുവതി സീമ ഹൈദറിന് നോയിഡയിലെ കുടുംബ കോടതി സമന്‍സ് അയച്ചു.ആദ്യ ഭര്‍ത്താവ് ഗുലാം ഹൈദറിന്റെ പരാതിയെ തുടര്‍ന്നാണ് സമന്‍സ്.കഴിഞ്ഞ മെയില്‍ പ്രായപൂര്‍ത്തിയാകാത്ത തന്റെ നാല് കുട്ടികളോടൊപ്പം ഇന്ത്യയിലേക്ക് ഒളിച്ചോടിയ സീമ ഹൈദര്‍ സച്ചിന് മീണ എന്ന യുവാവിനെ വിവാഹം കഴിച്ചു.പബ്ജി ഗെയിമിലൂടെയാണ് ഇരുവരും പരിചയത്തിലാകുന്നത്.നേരത്തെ നടത്തിയ കൂടിക്കാഴ്ചയില്‍ കാഠ്മണ്ഡുവില്‍ വച്ച് വിവാഹിതരായതായി ഇരുവരും അവകാശപ്പെട്ടിരുന്നു.
കറാച്ചിയില്‍ താമസിക്കുന്ന ഗുലാം ഹൈദര്‍, സീമയുടെ രണ്ടാം വിവാഹത്തിന്റെ സാധുത ചോദ്യം ചെയ്ത് ഇന്ത്യന്‍ അഭിഭാഷകന് മുഖേന നോയ്ഡയിലെ കുടുംബ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു.കഴിഞ്ഞ മാസം സച്ചിനും സീമയും തങ്ങളുടെ ഒന്നാം വിവാഹ വാര്‍ഷികവും ആഘോഷിച്ചിരുന്നു.തന്റെ മക്കളുടെ മതപരിവര്‍ത്തനത്തെയും ഗുലാം ഹൈദര്‍ ഹര്‍ജിയില്‍ ചോദ്യം ചെയ്തിട്ടുണ്ട്.സീമ ഗുലാം ഹൈദറില്‍ നിന്ന് വിവാഹമോചനം നേടിയിട്ടില്ലെന്നും അതുകൊണ്ടുതന്നെ സച്ചിനുമായുള്ള വിവാഹം സാധുവല്ലെന്നും ഗുലാം ഹൈദറിന്റെ അഭിഭാഷകന് മോമിന് മാലിക് വാദിച്ചു.മെയ് 27ന് കോടതിയില്‍ ഹാജരാകാന്‍ ഹൈദറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഏപ്രില്‍ 18നും 19നും 2 ജില്ലകളില്‍ ശക്തമായ മഴ,യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
പാകിസ്ഥാനിലെ ഉന്നത അഭിഭാഷകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ അന്‍സാര്‍ ബര്‍ണിയെയാണ് ഗുലാം ഹൈദര്‍ ആദ്യം സമീപിച്ചത്. ബര്‍ണി പിന്നീട് അലി മോമിനെ ഇന്ത്യയില്‍ നിയമിക്കുകയും ഇന്ത്യന്‍ കോടതികളില്‍ നിയമനടപടികള്‍ ആരംഭിക്കാന്‍ അദ്ദേഹത്തിന് പവര്‍ ഓഫ് അറ്റോര്‍ണി അയയ്ക്കുകയും ചെയ്തു.സീമ ഹൈദറിന്റെ ആദ്യ ഭര്‍ത്താവ് സൗദി അറേബ്യയില്‍ ജോലി ചെയ്യുകയായിരുന്നു.താന്‍ ഹിന്ദുമതം സ്വീകരിച്ചെന്നും പാക്കിസ്ഥാനിലേക്ക് മടങ്ങാന്‍ സമ്മതമില്ലെന്നും ബിബിസിക്ക് നല്കിയ അഭിമുഖത്തില്‍ സീമ നേരത്തെ പറഞ്ഞിരുന്നു. തന്റെ മക്കളും ഹിന്ദുമതത്തിലേക്ക് മാറിയെന്ന് സീമ ഹൈദര്‍ അവകാശപ്പെട്ടു.അന്താരാഷ്ട്ര നിയമമനുസരിച്ച് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ മതപരിവര്‍ത്തനം ചെയ്യുന്നത് നിരോധിച്ചിട്ടുണ്ടെന്ന് ബര്‍ണി പറഞ്ഞിരുന്നു.