കേരള രാഷ്ട്രീയത്തില്‍ പകരം വെക്കാനാവാത്ത നേതാവായിരുന്ന കെ എം മാണി വിടപറഞ്ഞിട്ട് ഇന്നേക്ക് അഞ്ചു വര്‍ഷം തികയുകയാണ്. കേരളാ കോണ്‍ഗ്രസ് എന്ന പ്രസ്ഥാനത്തിന്റെ കരുത്തും ആവേശവുമായിരുന്ന കെ എം മാണിയെ രാഷ്ട്രീയത്തില്‍ കരുത്തനാക്കിയത് നിലപാടുകളുടെ കരുത്തും, ജനകീയതയുമായിരുന്നു.
1964 ല്‍ കേരള കോണ്‍ഗ്രസ് രൂപീകൃതമായപ്പോള്‍ മുതല്‍ കരിങ്ങോഴയ്ക്കല്‍ മാണി, മാണി എന്ന കെ എം മാണിയുടെ യുഗം ആരംഭിക്കുകയായിരുന്നു
https://youtu.be/K7q2cE-xcwY?si=GiZhng4WkXzd6ZNl
അഭിഭാഷക ജീവതത്തിലൂടെ പൊതുപ്രവര്‍ത്തന രംഗത്തെത്തിയ കെ എം മാണി മലയാളികള്‍ക്കെല്ലാം മാണി സാറായിരുന്നു. എല്ലാവരോടും സമചിത്തതയോടെ പെരുമാറാനും, അന്യന്റെ ദുഖത്തില്‍ പങ്കു ചേരാനുള്ള മനസുമാണ് കെ എം മാണിയെ പൊതു പ്രവര്‍ത്തകരില്‍ വേറിട്ടവനാക്കി മാറ്റിയത്. 1964 ല്‍ കേരള കോണ്‍ഗ്രസ് രൂപീകൃതമായപ്പോള്‍ മുതല്‍ കരിങ്ങോഴയ്ക്കല്‍ മാണി, മാണി എന്ന കെ എം മാണിയുടെ യുഗം ആരംഭിക്കുകയായിരുന്നു.
പാലായില്‍ 1995 ല്‍ മത്സരിക്കാനെത്തിയ മാണിക്ക് അക്കാലത്തുണ്ടായിരുന്ന കൈമുതല്‍ ജനകീയ പിന്തുണ ഒന്നു മാത്രമായിരുന്നു. 1965 ല്‍ കന്നിയങ്കത്തില്‍ വിജയിച്ചെങ്കിലും ആര്‍ക്കും ഭൂരിപക്ഷമില്ലാത്തതിനാല്‍ നിയമസഭ കൂടിയിരുന്നില്ല. 67 ല്‍ നടന്ന പൊതു തെരഞ്ഞെടുപ്പില്‍ കെ എം മാണി വീണ്ടും പാലായില്‍ നിന്നും ജനവിധി തേടി. മിന്നുന്ന വിജയമായിരുന്നു കെ എം മാണിക്ക് പാലായിലെ ജനം നല്‍കിയത്. ഇതോടെ കെ എം മാണിയുടെ പേരിനൊപ്പം എഴുതിവച്ച നാമമായി പാല മാറുകയായിരുന്നു.
52 വര്‍ഷം തുടര്‍ച്ചയായി പാലാ നിയോജകമണ്ഡലത്തില്‍ നിന്നും വിജയിച്ചുവെന്നത് ചരിത്രം
2019 ല്‍ അദ്ദേഹം മരിക്കുന്നതുവരെ പാല അദ്ദേഹത്തോടൊപ്പം നിന്നു എന്നത് ചരിത്രം. 52 വര്‍ഷം തുടര്‍ച്ചയായി പാലാനിയോജനകമണ്ഡലത്തില് നിന്നും വിജയിച്ചുവെന്നത് ചരിത്രം. കേരള രാഷ്ട്രീയത്തിലുണ്ടായ അടിയൊഴുക്കുകളും മുന്നണിമാറ്റവും കേരളാ കോണ്‍ഗ്രസിലുണ്ടായ പടപ്പിണക്കവും പിളര്‍പ്പുമൊന്നും കെ എം മാണിയെന്ന ഭീഷ്മാചാര്യന്റെ രാഷ്ട്രീയ ജീവിതത്തില്‍ ഒരിക്കലും പരാജയം ഉണ്ടാക്കിയിരുന്നില്ല. എം എല്‍ എ അല്ലാത്ത ഒരു ജീവിതം കെ എം മാണിക്ക് ഉണ്ടായിരുന്നില്ല.
ഏറ്റവും കൂടുതല്‍ കാലം മന്ത്രി സ്ഥാനം വഹിച്ചയാള്‍. കേരള നിയമ സഭയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ബഡ്ജറ്റ് അവതരിപ്പിച്ച ധനമന്ത്രി. ഏറ്റവും അധികം മന്ത്രിസഭകളില്‍ മന്ത്രിയായിരുന്നയാള്‍, ധന-നിയമ വകുപ്പുകള്‍ കൈകാര്യം ചെയ്ത മന്ത്രി എന്നീ റിക്കാര്‍ഡുകളെല്ലാം കെ എം മാണി സ്വന്തം പേരിനൊപ്പം എഴുതി ചേര്‍ത്തു.
കോട്ടയം മീനച്ചില്‍താലൂക്കിലെ മരങ്ങാട്ടുപള്ളിയില്‍ 1933 ജനുവരി 30 നായിരുന്നു കെ എം മാണിയുടെ ജനനം. കര്‍ഷക ദമ്പതികളായിരുന്ന മാണി- ഏലിയാമ്മ ദമ്പതികളുടെ മകന്. തൃശ്നാപ്പള്ളി സെന്റ് ജോസഫ് കോളജ്, മദ്രാസ് ലോ കോളജ് എന്നിവടങ്ങളിലായിരുന്നു വിദ്യാഭ്യാസം. അഭിഭാഷകനായി കോഴിക്കോട് എത്തിയ കെ എം മാണി കോണ്‍ഗ്രസ് പ്രവര്‍ത്തകനായി. ഏറെ വൈകാതെ കെ പി സി സി അംഗമായി. പാലായിലേക്ക് തിരിച്ചെത്തിയതോടെ കോണ്‍ഗ്രസിന്റെ കോട്ടയം ജില്ലാ സെക്രട്ടറിയുമായി.
സംഘാടന വൈഭവമാണ് കെ എം മാണിയെ എക്കാലവും പൊതുപ്രവര്‍ത്തന രംഗത്ത് അതികായനായി മാറ്റിയത്
ഇക്കാലത്താണ് കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ രൂപീകരണം. കോണ്‍ഗ്രസ് രാഷ്ട്രീയം ഉപേക്ഷിച്ച് കേരളാ കോണ്‍ഗ്രസില്‍ എത്തിയ കെ എം മാണി കേരളാ കോണ്‍ഗ്രസിന്റെ നേതൃനിരയിലേക്ക് ഉയര്‍ത്തപ്പെട്ടു. യൗവനാവസ്ഥയില്‍ തന്നെ മികച്ച സംഘാടകനായി. ഈ സംഘാടന വൈഭവമാണ് കെ എം മാണിയെ എക്കാലവും പൊതുപ്രവര്‍ത്തന രംഗത്ത് അതികായനായി മാറ്റിയത്.
1972 ല്‍ കേരളാ കോണ്‍ഗ്രസിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതോടെ പാര്‍ട്ടിയില്‍ ചോദ്യം ചെയ്യാനാവാത്ത നേതാവായി കെ എം മാണി മാറുകയായിരുന്നു. 1975 അധികാരത്തിലെത്തിയ സി അച്ചുതമേനോന്റെ മന്ത്രി സഭയില്‍ ധനകാര്യം കൈകാര്യം ചെയ്യാനായി പാര്‍ട്ടി നിയോഗിച്ചത് കെ എം മാണിയെ ആയിരുന്നു. 1976 ലാണ് പാര്‍ട്ടിയുടെ സ്ഥാപകരില്‍ ഒരാളും ചെര്‍മാനുമായിരുന്ന കെ എം ജോര്‍ജിന്റെ ആകസ്മിക വിടവാങ്ങല്‍. ഇതോടെ കെ എം മാണി പാര്‍ട്ടിയുടെ ചെയര്‍മാനായി.
പാര്‍ട്ടി നേതൃത്വവുമായി അഭിപ്രായഭിന്നത രൂക്ഷമായതോടെ കെ എം മാണി മറ്റൊരു കേരളാ കോണ്‍ഗ്രസ് രൂപീകരിച്ചു, അതായിരുന്നു കേരളാ കോണ്‍ഗ്രസ് എം എന്ന പാര്‍ട്ടിയുടെ പിറവി. 1978 ല്‍ പാലായിലെ തെരഞ്ഞെടുപ്പുകേസില്‍ വിജയിച്ച് മന്ത്രിസഭയില്‍ തിരികെയെത്തിയ മാണിയെ കാത്തിരുന്നത് അഭ്യന്തരവകുപ്പായിരുന്നു. കേരളാ കോണ്‍ഗ്രസിലെ മറ്റൊരു നേതാവായിരുന്ന പി ജെ ജോസഫില്‍ നിന്നും വകുപ്പ് ചോദിച്ച് വാ്ങ്ങിക്കുകയായിരുന്നു കെ എം മാണി.
മന്ത്രി സ്ഥാനത്തുനിന്നും മാറിയ പി ജെ ജോസഫ് ചെയര്മാന് സ്ഥാനം തനിക്ക് വേണമെന്ന് ആവശ്യമുന്നയിച്ചു. അങ്ങിനെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പി ജെ ജോസഫ് കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പിനോട് വിടപറഞ്ഞു. 1979 ല്‍ പി ജെ ജോസഫ് മറ്റൊരു കേരളാ കോണ്‍ഗ്രസ് ഉണ്ടാക്കി. ഇതോടെ കേരളാ കോണ്‍ഗ്രസിലെ പ്രബലവിഭാഗമായി കെ എം മാണയുടെ കേരളാ കോണ്‍ഗ്രസും, പി ജെ ജോസഫിന്റെ കേരളാ കോണ്‍ഗ്രസുമായി മാറി.1980 ല്‍ കെ എം മാണി ഇടതുപക്ഷത്ത് എത്തി.
ഇ കെ നായനാര്‍ മന്ത്രി സഭയില്‍ അംഗമായെങ്കിലും രണ്ടു വര്‍ഷത്തിനു ശേഷം എ കെ ആന്റണിയോടൊപ്പം തിരികെ യു ഡി എഫിലെത്തുകയായിരുന്നു. പിന്നെയും കേരളാ കോണ്‍ഗ്രസില്‍ പിളര്‍പ്പും ലയനവുമൊക്കെ അരങ്ങേറി, കെ എം മാണിയുടെ ഏറ്റവും അടുത്ത നേതാക്കള്‍ പാര്‍ട്ടി വിടുകയും, പുതിയ കേരളാ കോണ്‍ഗ്രസ് രൂപീകരിക്കുകയുമൊക്കെ ചെയ്തപ്പോഴും ഒരു ഭാഗത്ത് ശക്തമായ രാഷ്ട്രീയ നിലപാടുകളുമായി കെ എം മാണിയുണ്ടായിരുന്നു.കെ കരുണാകരന് മന്ത്രിസഭയില്‍ നാലു തവണ മന്ത്രിയായി.
2015 ലുണ്ടായ ബാര്‍കോഴ വിവാദവും മന്ത്രി സഭയില്‍ നിന്നുള്ള രാജിയും കെ എം മാണിയെന്ന അതികായന് രാഷ്ട്രീയ ജീവിതത്തില്‍ കരിനിഴല്‍ സമ്മാനിച്ചു
ഇ കെ നായനാര്‍ മന്ത്രി സഭയില്‍ രണ്ടു വര്‍ഷം മന്ത്രിയായി. എ കെ ആന്റണി, ഉമ്മന്‍ ചാണ്ടി എന്നിവരുടെ നേതൃത്വത്തിലുള്ള യു ഡി എഫ് മന്ത്രി സഭകളിലും കെ എം മാണി മന്ത്രിയായിരുന്നു. 2015 ലുണ്ടായ ബാര്‍കോഴ വിവാദവും മന്ത്രി സഭയില്‍ നിന്നുള്ള രാജിയും കെ എം മാണിയെന്ന അതികായന് രാഷ്ട്രീയ ജീവിതത്തില്‍ കരിനിഴല്‍ സമ്മാനിച്ചു.കെ എം മാണിയുടെ രാഷ്ട്രയജീവിതത്തിന് കളങ്കമുണ്ടാക്കിയ ബാര്‍ക്കോഴ കേസും, നിയമസഭയില്‍ ബജറ്റവതരണം കയ്യാങ്കളിയിലെത്തിയതും കറുത്ത അധ്യായമായിമാറി. കെ എം മാണി രാഷ്ട്രീയമായി ഏറേ വേട്ടയാടപ്പെട്ടെങ്കിലും അതൊന്നും അദ്ദേഹത്തിന്റെ നിലപാടുകളെ ബാധിച്ചിരുന്നില്ല.
86-ാമത്തെ വയസില്‍ ഏപ്രില്‍ ഒന്‍പതാം തീയ്യതി വൈകിട്ട് അദ്ദേഹം ഈ ലോകത്തോട് യാത്രപറഞ്ഞു
വാര്‍ദ്ധക്യസഹജമായ നിരവധി ബുദ്ധിമുട്ടുകള്‍ നേരിട്ടപ്പോഴും രാഷ്ട്രീയ രംഗത്ത് സജീവമായിത്തന്നെ നിലകൊള്ളാന്‍ അദ്ദേഹം ശ്രമിച്ചിരുന്നു. 2019 ലെ ലോകസഭാ തെരഞ്ഞടുപ്പിലുണ്ടായ സ്ഥാനാര്‍ത്ഥി നിര്ണതര്ക്കവും, പി ജെ ജോസഫിന്റെ നേതൃത്വത്തില്‍ ഉണ്ടായ അഭിപ്രായ ഭിന്നതയിലും അദ്ദേഹം ഇടപെട്ടു. എന്നാല്‍ പാര്‍ട്ടിയില്‍ ഭിന്നിപ്പുണ്ടാവാതെ പ്രശ്നങ്ങള്‍ അവസാനിപ്പിക്കാന്‍ അദ്ദേഹത്തിന് ആരോഗ്യം അവസരം അനുവദിച്ചില്ല. 86-ാമത്തെ വയസില്‍ ഏപ്രില്‍ ഒന്‍പതാം തീയ്യതി വൈകിട്ട് അദ്ദേഹം ഈ ലോകത്തോട് യാത്രപറഞ്ഞു.
കേരള സ്റ്റോറി ബിജെപിയുടെ തെരഞ്ഞെടുപ്പ് അജണ്ട;പിണറായി വിജയന്
കെ എം മാണിയുടെ വിയോഗത്തോടെ പാല നിയോജകമണ്ഡലവും കേരളാ കോണ്‍ഗ്രസിന് നഷ്ടമാവുന്ന കാഴ്ചയാണ് കേരളം പിന്നീട് കണ്ടത്. വീണ്ടും ഒരു പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകാലത്താണ് കെ എം മാണിയെ കേരളം ഓര്‍ക്കുന്നത്. കെ എം മാണിയില്ലാത്ത അഞ്ചുവര്‍ഷങ്ങള്‍, മാണിസാറില്ലാത്ത അഞ്ചുവര്‍ഷങ്ങള്‍ എന്നു മാത്രമല്ല, പക്വതയാര്‍ന്ന തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ കെല്‍പ്പുള്ള നേതാവില്ലാത്ത ഒരു കേരളാ കോണ്‍ഗ്രസ്.
കെ എം മാണികൂടി പടുത്തുയര്‍ത്തിയ യു ഡി എഫിനൊപ്പം ഇന്ന് അദ്ദേഹത്തിന്റെ പാര്‍ട്ടിയില്ലാത്ത തെരഞ്ഞെടുപ്പാണ് നടക്കാന്‍ പോവുന്നത്. ഈ രാഷ്ട്രീയ കാലാവസ്ഥയില്‍ കെ എം മാണിയുടെ പ്രസ്ക്തി വര്‍ദ്ദിച്ചിരിക്കുന്നു എന്നു വേണം നിരീക്ഷിക്കാന്‍…