കെ.എസ്.ഇ.ബി, കറന്റ് കക്കുന്നവരാണെന്ന വാദവുമായി എത്തിയിരിക്കുകയാണ് മുന്‍ ഡിജിപി ആര് ശ്രീലേഖ. സോളാര്‍ ഓണ്‍ ഗ്രിഡില്‍ നിന്ന് കെ.എസ്.ഇബി കറന്റ് കട്ടോണ്ട് പോകുമെന്നാണ് ആര് ശ്രീലേഖ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്. കെഎസ്ഇബിയുടെ കറന്റ് ബില്ലിന്റെ പേരില്‍ പല ആരോപണങ്ങളും ഉയര്‍ന്നു വരുന്നതിനിടയിലാണ് ഇപ്പോള്‍ മുന്‍ ഡിജിപി ആര് ശ്രീലേഖയും കെഎസ്ഇബിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. ഓണ്‍ ഗ്രിഡില്‍ വെക്കുന്നതിന് പകരം ഓഫ് ഗ്രിഡില്‍ ബാറ്ററി വെച്ചാല്‍ നമ്മുടെ കറന്റ് നമുക്ക് തന്നെ കിട്ടുമല്ലോ എന്നാണ് ശ്രീലേഖ പറയുന്നത്.
വീട്ടിലെ കറന്റ് ബില്ല് കണ്ടിട്ടാണ് സോളാര്‍ വെക്കാന്‍ തീരുമാനിച്ചത്. ബാറ്ററിയുടെ ചെലവ് കുറക്കാമെന്ന കണക്കുകൂട്ടലിലാണ് ഓണ്ഗ്രിഡായി സോളാര്‍ വെച്ചതും. ആദ്യമൊക്കെ കുറവായിരുന്ന കെഎസ്ഇബി ബില്‍ കഴിഞ്ഞ അഞ്ച് ആറ് മാസമായി പതിനായിരത്തിന് മുകളിലായെന്നുമാണ് ശ്രീലേഖ വിവരിക്കുന്നത്. ശ്രീലേഖയുടെ ഫേസ് ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്..
ഐപിഎലില്‍ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തി ആര്‍സിബി
വീട്ടില്‍ സോളാര്‍ വെക്കുമ്പോള്‍ ON GRID ആക്കല്ലേ… KSEB കട്ടോണ്ട് പോകും!
രണ്ടു വര്‍ഷം മുമ്പ് കണ്ണ് തള്ളിയപ്പോഴുള്ള കറന്റ് ബില്ല് കണ്ടിട്ടാണ് സോളാര്‍ വെക്കാമെന്ന് തീരുമാനിച്ചത്. വിദഗ്ധ ഉപദേശപ്രകാരം on grid ആയി ചെയ്തു. പിന്നീട് bill മാസം തോറുമായെങ്കിലും പഴയ 20,000 ന് പകരം 700, 800 ആയപ്പോള്‍ സന്തോഷമായി. കഴിഞ്ഞ 5,6 മാസമായി പതിയെ പതിയെ അത് കൂടി കഴിഞ്ഞ മാസത്തെ bill 10,030.!!!
അതായത് solar വെക്കുന്നതിനു മുന്പത്തെക്കാള് കൂടുതല്‍! വൈദ്യുതി ഉപയോഗം ഒട്ടും കൂടിയിട്ടില്ല. അവരുടെ ബില്ല് കണ്ടാല്‍ ഒന്നും മനസ്സിലാവില്ല. എന്തെക്കെയോ മെഷീന് വെച്ച് എന്തെക്കെയോ കണക്കുകള്‍. മുന്‍പൊരു പരാതി നല്‍കിയിരുന്നു. അപ്പോള്‍ കുറെ technical പദങ്ങള്‍ കൊണ്ടൊരു മറുപടിയല്ലാതെ ഒന്നും സംഭവിച്ചില്ല…പിന്നെ സ്വയം ചിന്തിച്ചു മനസ്സിലാക്കി.
മറ്റു സംസ്ഥാനങ്ങളെക്കാള്‍ ഇരട്ടി യൂണിറ്റിന് ചാര്‍ജ് ചെയ്യുന്ന KSEB, മീറ്ററില്‍ സമയനുസ്സരിച്ചു എന്തെക്കെയോ സെറ്റ് ചെയ്തിട്ടുണ്ട്. കാലത്തെ വൈദ്യുതിക്ക് ഒരു തുക, ഉച്ചക്കുള്ള ഉപയോഗത്തിന് വേറൊരു തുക, രാത്രി ഉപയോഗിക്കുന്നതിനു മറ്റൊരു തുക. എന്നാല്‍ നമ്മള് ഉല്പാദിപ്പിക്കുന്ന സോളാറിനു അവര്‍ തരുന്ന വിലയുടെ പകുതിയില്‍ താഴെ! എന്റെ 5 KW സോളാര്‍ മാസം 500 മുതല്‍ 600 unit വരെ KSEB ക്ക് കൊടുക്കുന്നു. എന്നാലത് 200, 300 unit ആയി മാത്രമേ അവര്‍ കണക്കാക്കൂ.. അവര്‍ക്കതിന്റെ വില അത്രയല്ലേ ഉള്ളൂ
അനധികൃത പവര്‍ കട്ട് സമയത്തും, ലൈന്‍ പണി എന്ന് പറഞ്ഞു ദിവസം 3,4 മണിക്കൂര്‍ കറന്റ് ഇല്ലാത്ത സമയവും നമ്മള് സോളാറിലൂടെ കറന്റ് ഉണ്ടാക്കി അവര്‍ക്ക് കൊടുത്തോണ്ടിരിക്കും. നമുക്കൊരു ഗുണവുമില്ല താനും. അത് കൊണ്ട്, സോളാര്‍ വെക്കുമ്പോള്‍ ബാറ്ററി വാങ്ങി off grid വെക്കുന്നതാണ് നല്ലത്. അതാവുമ്പോള്‍ നമ്മുടെ കറന്റ് നമുക്ക് തന്നെ കിട്ടുമല്ലോ! ഇതിവിടെ എഴുതിയത് കൊണ്ട് പൊതുജനങ്ങള്‍ക്കെങ്കിലും ഗുണമുണ്ടാവട്ടെ! കാട്ടുകള്ളന്മാരായ KSEB എന്തെങ്കിലും ചെയ്യുമെന്ന് യാതൊരു പ്രതീക്ഷയുമില്ല!
മുന്‍ ഡിജിപി തന്നെ ഇത്തരത്തില്‍ കെഎസ്.ഇ ബി യെ കുറ്റപ്പെടുത്തുമ്പോള്‍ സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കുമെന്നാണ് ഏവരും ഉന്നയിക്കുന്ന ചോദ്യം. എന്തുകൊണ്ടാണ് കെ.എസ്.ഇബി ഇത്തരത്തില്‍ ബില്‍ നല്‍കുന്നത് എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി അധികൃതരുടെ ഭാഗത്തുനിന്നും ലഭിക്കുന്നുമില്ല.