ബെംഗലൂരു:മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഡേവിഡ് ജോണ്സന്(52) വീടിന്റെ ബാല്‍ക്കണിയില്‍ നിന്ന് വീണ് മരിച്ചു.ബെംഗലൂരുവിലെ കോത്തനൂരില്‍ ഉള്ള ഫ്ലാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്ന് താഴേക്ക് വീഴുകയായിരുന്നു.രാവിലെ 11.15 ന് ആണ് സംഭവം.കോത്തനൂരിലെ കനകശ്രീ ലേ ഔട്ടില്‍ ഉള്ള എസ്എല്‍വി പാരഡൈസിലെ നാലാം നിലയിലെ വീടിന്റെ ബാല്‍ക്കണിയില്‍ നിന്ന് താഴെ വീണാണ് മരിച്ചത്.ജോണ്സണ് താഴേക്ക് വീഴുമ്പോള്‍ കുടുംബാംഗങ്ങള്‍ വീട്ടില്‍ ഉണ്ടായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ ആയില്ല.
കഴിഞ്ഞ കുറച്ചു കാലമായി ഡേവിഡ് ജോണ്‍സണെ വിഷാദം അടക്കമുള്ള രോഗങ്ങള്‍ അലട്ടിയിരുന്നു എന്ന് കുടുംബാംഗങ്ങള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.പേസ് ബൗളറായിരുന്ന ജോണ്സണ് 1996-ല്‍ സച്ചിന് ടെന്‍ഡുല്‍ക്കറുടെ ക്യാപ്റ്റന്‍സിയില്‍ ഓസ്ട്രേലിയക്കെതിരെ ആണ് അരങ്ങേറിയത്.
രഞ്ജി ട്രോഫിയില്‍ കേരളത്തിനെതിരെ 152 റണ്‍സ് വഴങ്ങി 10 വിക്കറ്റെടുത്ത പ്രകടനമായിരുന്നു ജോണ്‍സണെ ഇന്ത്യന്‍ ടീമിലെത്തിച്ചത്.മികച്ച പേസുണ്ടായിരുന്നെങ്കിലും സ്ഥിരതയില്ലായ്മ മൂലം പിന്നീട് ഇന്ത്യന്‍ ടീമില്‍ അവസരം ലഭിച്ചില്ല.ആഭ്യന്തര ക്രിക്കറ്റില്‍ കര്‍ണാടകക്ക് വേണ്ടിയാണ് ജോണ്‍ണ്‍ കളിച്ചിരുന്നത്.ക്രിക്കറ്റില്‍ നിന്ന് വിരമിച്ചശേഷം കോച്ചിംഗിലും ജോണ്സണ് ശ്രദ്ധകേന്ദ്രീകരിച്ചിരുന്നു.