മുന്‍ ദേശീയ താരവും ചങ്ങനാശ്ശേരി ഗുഡ് ഷേപ്പേര്‍ഡ് സ്കൂള്‍ കായിക അധ്യാപികയും ആയ മനു ജോണ്‍ അന്തരിച്ചു.സ്കൂളില്‍ ഇന്ന് രാവിലെ ഡിസിപ്ലിന്‍ ഡ്യൂട്ടി ചെയ്യവേ കുഴഞ്ഞു വീഴുക ആയിരുന്നു.സഹ പ്രവര്‍ത്തകര്‍ ഉടന്‍ തന്നെ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു കഴിഞ്ഞിരുന്നു.കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി, തെങ്ങണ ഗുഡ് ഷേപ്പേര്‍ഡ് സ്കൂളില്‍ കായിക അധ്യാപികയായി കഴിഞ്ഞ ഇരുപത്തിനാലു വര്‍ഷമായി സേവനം നടത്തി വരവെയാണ് സ്കൂളിനെയും നാടിനെയും നടുക്കുന്ന ഈ ആകസ്മികമായ വേര്‍പാട്.
നിരവധി ദേശീയ മത്സരങ്ങളിലെ സ്ഥിരം മെഡല്‍ ജേതാവ് ആയിരുന്ന മനു മധ്യ -ദീര്‍ഘ ദൂര മത്സരങ്ങളില്‍ കേരളത്തിനായി നിരവധി മെഡല്‍ നേടിയിട്ടുണ്ട്.സ്കൂള്‍ തലത്തില്‍ ചങ്ങനാശ്ശേരി സെയിന്റ്.ജോസഫ് സ്കൂളിലും, യൂണിവേഴ്സിറ്റി തലത്തില്‍ ചങ്ങനാശ്ശേരി അസംപ്ഷന്‍ കോളേജില്‍ നിന്നും ആണ് മത്സരിച്ചിരുന്നത്.എം ജി യൂണിവേഴ്സിറ്റി ക്രോസ്സ് കണ്ട്രി ടീം ക്യാപ്റ്റന്‍ കൂടി ആയിരുന്നു മനു ജോണ്‍.
മുന്‍ യൂണിവേഴ്സിറ്റി കോച്ച് പരേതനായ പി വി വെല്‍സി സാറിന്റെ കീഴില്‍ മനുവിന് ഒപ്പം അഞ്ജു ബോബി ജോര്‍ജും,അജിത് കുമാര്‍,ചാക്കോ, സിനി ഉള്‍പ്പെടെ നിരവധി താരങ്ങള്‍ ആയിരുന്നു അന്ന് പരിശീലനത്തിന് ഒപ്പം ഉണ്ടായിരുന്നത്.മാതാപിതാക്കള്‍ : അച്ഛന് പരേതനായ പാറത്തറ തോമസ് മാത്യു(മോനിച്ചന് ), ‘അമ്മ ചിന്നമ്മ തോമസ്മക്കള് : മേഖ ജോണ്സണ്(കാനഡ ),മെല്ബിന് ജോണ്സണ് ( എസ് ബി കോളേജ് , ചങ്ങനാശ്ശേരി )മരുമകന് : രവി കൃഷ്ണ (കാനഡ )സഹോദരങ്ങള്‍ : മനോജ് തോമസ് (ഇത്തിത്താനം ), മാജു തോമസ് (പാറാല്‍) , മാര്ട്ടിന് തോമസ് (സൗദി ).