ഫുഡ് ഡെലിവറി രംഗത്തെ പ്രധാന ഇന്ത്യന്‍ ആപ്ലിക്കേഷനായ സൊമാറ്റോ പുതിയ ആപ്പ് പുറത്തിറക്കുന്നു.ഡിസ്ട്രിക്റ്റ് എന്നാണ് സൊമാറ്റോയുടെ പുതിയ ആപ്പിന്റെ പേര്. ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നതിന് പുറമെ ഗോയിംഗ്-ഔട്ട് സേവനങ്ങള്‍ക്കായുള്ള ഏറെ സൗകര്യങ്ങളാണ് സൊമാറ്റോ ഡിസ്ട്രിക്റ്റ് ആപ്ലിക്കേഷനിലുള്ളത്.ഫുഡ് ഡെലിവറിക്കും ക്വിക്ക് കൊമേഴ്സ് ബിസിനസിനും അപ്പുറത്തേക്ക് ഓണ്‍ലൈന്‍ വ്യാപാരം വളര്‍ത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ ആപ്ലിക്കേഷന്‍ സൊമാറ്റോ അവതരിപ്പിക്കുന്നത്.
സൊമാറ്റോയില്‍ നിന്നുള്ള മൂന്നാമത്തെ വലിയ ബി2സി ബിസിനസായി ആപ്ലിക്കേഷനെ മാറ്റാനാണ് കമ്പനിയുടെ ശ്രമം. ഡൈനിംഗിന് പുറമെ സിനിമ, സ്പോര്‍ട്സ്, ലൈവ് പെര്‍ഫോര്‍മന്‍സ് തുടങ്ങിയവയുടെ ടിക്കറ്റ് ബുക്കിംഗ്, ഷോപ്പിംഗ്, തുടങ്ങിയവയ്ക്കായി ഒരൊറ്റ പ്ലാറ്റ്ഫോം എന്ന ആശയമാണ് ഡിസ്ട്രിക്റ്റ് മുന്നോട്ടുവെക്കുന്നത്.ബുക്ക്മൈഷോ, പേടിഎം തുടങ്ങിയവുമായാണ് സൊമാറ്റോയുടെ ഡിസ്ട്രിക്റ്റിന് മത്സരിക്കേണ്ടിവരിക.