തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില കുറഞ്ഞു.ശനിയാഴ്ച പവന് 80 രൂപ കുറഞ്ഞിരുന്നു.ഇന്ന് 400 രൂപയുടെ ഇടിവാണ് ഉണ്ടായത്.ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 54040 രൂപയാണ്.ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 6755 രൂപയാണ്.18 കാരറ്റ് സ്വര്‍ണത്തിന്റെ വില 5665 രൂപയാണ്.വെള്ളിയുടെ വിലയും കുറഞ്ഞു.ഒരു രൂപ കുറഞ്ഞ് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 89 രൂപയായി.ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 103 രൂപയുമാണ്.
ജോഷിയുടെ വീട്ടിലെ മോഷണം:നഷ്ടമായ മുഴുവന്‍ ആഭരണങ്ങളും കണ്ടെത്തി
വില കുറഞ്ഞെങ്കിലും സംസ്ഥാനത്ത് ഒരു പവന്റെ വില ഇപ്പോഴും 54000 ത്തിന് മുകളിലാണ്.നിലവില്‍ സ്വര്‍ണാഭരണ ഉപഭോക്താക്കള്‍ ഒരു പവന് സ്വര്‍ണാഭരണം വാങ്ങണമെങ്കില്‍ പണിക്കൂലിയും ജിഎസ്ടിയും അടക്കം 59000 രൂപ നല്‍കണം.വര്‍ദ്ധിച്ചുവരുന്ന ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങള്‍ നിക്ഷേപകരെ സ്വര്‍ണം പോലുള്ള സുരക്ഷിതമായ നിക്ഷേപങ്ങളിലേക്ക് നയിക്കുന്ന കാരണമാണ് വില ഉയരുന്നത്.