ജപ്തി നേരിടുന്ന ആയിരങ്ങള്‍ക്ക് ആശ്വാസമായി ബാങ്ക് ജപ്തിയില്‍ ഇനി സര്‍ക്കാരിന് ഇടപെടാം.20 ലക്ഷം വരെ കുടിശ്ശികയ്ക്ക് ബാങ്ക് ജപ്തി നീട്ടി തുക ഗഡുക്കളായി തിരിച്ചടയ്ക്കുന്നത് അനുവദിക്കാനാണ് അധികാരം വന്നിരിക്കുന്നത്.അടുത്ത് സഭാസമ്മേളനത്തില്‍ നിയമഭേദഗതി അവതരിപ്പിക്കും.10 ഗഡുക്കളാണ് തിരിച്ചടയ്ക്കേണ്ടത്.
കുടിശ്ശികയുടെ തോത് അനുസരിച്ച് തഹസില്‍ദാര്‍,കളക്ടര്‍,മുഖ്യമന്ത്രി,മന്ത്രിമാര്‍ എന്നിവര്‍ക്കാണ് ജപ്തിയൊഴിവാക്കാനുളള അധികാരം.തഹസില്‍ദാര്‍ക്ക് രണ്ടരലക്ഷം വരെ കുടിശ്ശിക ഗഡുക്കളാക്കാം.കളക്ടര്‍ക്കും മന്ത്രിമാര്‍ക്കും 5 ലക്ഷം വരെയുളള ജപ്തികള്‍ ഒഴിവാക്കാം.
മദ്യനയ അഴിമതിക്കേസ്;കെജരിവാളിന് ഇടക്കാല ജാമ്യം
20 ലക്ഷത്തിന് മുകളിലുളളവയില്‍ ഡെബ്റ്റ് റിക്കവറി ട്രൈബ്യൂണലാണ് തീരുമാനമെടുക്കേണ്ടത്.ധനമന്ത്രിക്ക് 10 ലക്ഷവും ,മുഖ്യമന്ത്രിക്ക് 20 ലക്ഷം വരെയുമുളള തുകയില്‍ ജപ്തി ഒഴിവാക്കാനുളള അധികാരമുണ്ട്.