ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യയും സെര്‍ബിയന്‍ നടിയായ ഭാര്യ നടാഷ സ്റ്റാന്‍കോവിച്ചും വേര്‍പിരിഞ്ഞു.ഇരുവരുടെയും ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളിലുടെയാണ് വേര്‍പിരിയല്‍ ഔദ്യോകിമായി പ്രഖ്യാപിച്ചത്.മാസങ്ങളായി ഇരുവരും വേര്‍പിരിയുന്ന എന്ന വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു.ഐപിഎല്‍ 2024 മല്‍സരവേദികളില്‍ ഒരിക്കല്‍ പോലും നടാഷയെ കാണാതിരുന്നതും നടാഷ പാണ്ഡ്യ എന്ന സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ നല്‍കിയിരുന്ന പേരില്‍ നിന്ന് പാണ്ഡ്യ എന്ന കുടുംബപ്പേര് നീക്കിയതും കിംവദന്തികള്‍ക്ക് ആക്കംകൂട്ടിയിരുന്നു.
2020 മെയ് മാസത്തില്‍ ആയിരുന്നു ഹാര്‍ദിക്കും നടാഷയും തമ്മിലുള്ള വിവാഹം.2023 ഫെബ്രുവരിയില്‍, ഉദയ്പൂരില്‍ വച്ച് ഹിന്ദു, ക്രിസ്ത്യന്‍ ആചാരപ്രകാരം ഇവര്‍ വീണ്ടും വിവാഹിതരായി വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.ഏറെ നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹം.2020 ജൂലൈയില്‍ ഇവര്‍ക്ക് മകന് പിറന്നു.അഗസ്ത്യ എന്നാണ് കുഞ്ഞിന്റെ പേര്.കുഞ്ഞുമായി നടാഷ തന്റെ സ്വദേശമായ സെര്ബിയയിലേക്കാണ് പോയിരിക്കുന്നത്.