സംസ്ഥാനത്ത് ചൂട് ഉയരുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ട അവസ്ഥയാണ്.പാലക്കാട് ജില്ലയിലുള്‍പ്പെടെ ചൂടില്‍
മനുഷ്യര്‍ മരണപ്പെടുമ്പോള്‍ നിരവധി ജാഗ്രത നിര്‍ദ്ദേശങ്ങളാണ് ഉയരുന്നത്.രാവിലെ ഏഴുമുതല്‍ത്തന്നെ ചൂടിന്റെ കാഠിന്യം അനുഭവപ്പെടുന്നുണ്ട്. രാത്രിയിലും അത്യുഷ്ണം തുടരുന്നു.ഈ സാഹചര്യത്തില്‍ ആരോഗ്യം കാക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.
രാവിലെ 11 മുതല്‍ മൂന്നുവരെ നേരിട്ട് സൂര്യപ്രകാശമേല്‍ക്കാതെ ശ്രദ്ധിക്കണം. ഇടയ്ക്കിടയ്ക്ക് വെള്ളം കുടിക്കുക. നാരങ്ങവെള്ളം, കുഞ്ഞിവെള്ളം,മോരും വെള്ളം,കരിക്കിന്‍വെള്ളം എന്നിവ നല്ലതാണ്.അമിത ഭക്ഷണവും അമിതമായി കൊഴുപ്പടങ്ങിയ ഭക്ഷണങ്ങളും,ഫാസ്റ്റ് ഫുഡുകള്‍, പായ്ക്കറ്റ് ആഹാരസാധനങ്ങള്‍, കൃത്രിമ പാനീയങ്ങള്‍ എന്നിവയും ഒഴിവാക്കുക.എരിവ്, പുളി, മസാല എന്നിവ കുറയ്ക്കാം.ചായ, കാപ്പി എന്നിവയ്ക്ക്പകരം ഫ്രൂട്ട് ജ്യൂസുകളോ പച്ചക്കറി സൂപ്പുകളോ ഉള്‍പ്പെടുത്താം.ബിയര്‍ ഉള്‍പ്പടെയുള്ള മദ്യം ഒഴിവാക്കുക.
അജിത്തിന്റെ ‘മങ്കാത്ത’ വീണ്ടും എത്തുന്നു
വീടിന് പുറത്തിറങ്ങുമ്പോള്‍ കുട ഉപയോഗിക്കുക.ശരീരത്തില്‍ നേരിട്ട് വെയില് ഏല്‍ക്കരുത്.വീടിന് പുറത്തുപോകുമ്പോഴും യാത്രചെയ്യുമ്പോഴും കുടിക്കാന്‍ വെള്ളം കരുതുക.കട്ടി കുറഞ്ഞ ഇളം നിറത്തിലുള്ള അയഞ്ഞ പരുത്തി വസ്ത്രം ധരിക്കാം.വെയിലുള്ളപ്പോള്‍ തുറസ്സായ സ്ഥലത്ത് കളിക്കരുത്.തുറസ്സായ സ്ഥലത്ത് കനത്ത വെയിലത്ത് ജോലിചെയ്യുന്നത് ഒഴിവാക്കുക.രോഗികള്‍ക്കും പ്രായമുള്ളവര്‍ക്കും ഗര്‍ഭിണികള്‍ക്കും പ്രത്യേക കരുതല്‍ നല്‍കുക തുടങ്ങുകയാണ് ജാഗ്രത നിര്‍ദ്ദേശം.