കാബൂള്‍:അഫ്ഗാനിസ്ഥാനിലുണ്ടായ ശക്തമായ മഴയില്‍ 60ഓളം പേര് മരിച്ചു.നൂറിലേറെപേര്‍ക്കാണ് മിന്നല്‍ പ്രളയത്തില്‍ പരിക്കേറ്റതെന്നാണ് താലിബാന് വക്താവ് വിശദമാക്കുന്നത്.ബാഗ്ലാന് പ്രവിശ്യയില്‍ അപ്രതീക്ഷിതമായുണ്ടായ കനത്ത മഴ അഞ്ച് ജില്ലകളെയാണ് സാരമായി ബാധിച്ചത്.മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നും നിരവധിപ്പേരെ ഇനിയും കണ്ടെത്താനുമുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
മതവികാരം വ്രണപ്പെടുത്തി;കരീനയ്ക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി
200ലേറെ പേരാണ് മിന്നല്‍ പ്രളയങ്ങളില്‍ വീടുകളിലും മറ്റുമായി കുടുങ്ങിക്കിടക്കുന്നത്. രണ്ടായിരത്തിലേറെ വീടുകളും മൂന്ന് മോസ്കുകളും നാല് സ്കൂളുകളും പ്രളയത്തില്‍ തകര്‍ന്നിട്ടുണ്ട്.രാത്രിയിലെ വെളിച്ചക്കുറവ് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളി സൃഷ്ടിച്ചു.ഏപ്രില്‍ മാസം പകുതി മുതലുണ്ടായ അപ്രതീക്ഷിത പ്രളയങ്ങളില്‍ നൂറിലധികം പേര്‍ക്കാണ് ഇതിനോടകം ജീവന് നഷ്ടമായിട്ടുള്ളത്.