കൊച്ചി:വില്പനയില് ഇരട്ട അക്ക വളര്‍ച്ച തുടരുന്ന ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ (എച്ച്എംഎസ്ഐ) 2024 ജൂലൈയിലെ വില്‍പ്പന കണക്കുകള്‍ പുറത്തുവിട്ടു. 4,83,100 യൂണിറ്റ് ഇരുചക്ര വാഹനങ്ങളാണ് പോയ മാസം കമ്പനി വിറ്റഴിച്ചത്. 43 ശതമാനമാണ് വാര്‍ഷിക വളര്‍ച്ച. ആകെ വില്പനയില് 4,39,118 യൂണിറ്റുകള്‍ ആഭ്യന്തര വിപണിയിലാണ് വിറ്റഴിച്ചത്. 43,982 യൂണിറ്റുകള്‍ കയറ്റുമതി ചെയ്തു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് കയറ്റുമതി 60 ശതമാനം വര്‍ധിച്ചപ്പോള്‍, ആഭ്യന്തര വില്പനയില് 41 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.
തമിഴ്നാട് വിപണിയില്‍ ഹോണ്ടയുടെ ആകെ യൂണിറ്റുകളുടെ വില്പന ജൂലൈയില്‍ 5 മില്യണ്‍ കടന്നു. പശ്ചിമ ബംഗാളിലും ആന്ധ്രപ്രദേശിലുമായി കമ്പനി മൂന്ന് ബിഗ് വിങ് ഡീലര്‍ഷിപ്പുകള്‍ കൂടി കഴിഞ്ഞമാസം തുറന്നു. രാജ്യത്തെ 11 നഗരങ്ങളില്‍ റോഡ് സുരക്ഷ ബോധവല്‍ക്കരണ ക്യാമ്പയിനുകളും ഹോണ്ട കഴിഞ്ഞ മാസം സംഘടിപ്പിച്ചു. ഹോണ്ട ഇന്ത്യ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ഹെല്‍ത്ത് മേള ഉള്‍പ്പെടെയുള്ള വിവിധ സിഎസ്ആര്‍ പ്രവര്‍ത്തനങ്ങളും നടന്നു. ഇതിന് പുറമേ 2024 എഫ്ഐഎം ഏഷ്യ റോഡ് റേസിങ് ചാമ്പ്യന്‍ഷിപ്പിലും, ഐഡിമിത്സു ഹോണ്ട ഇന്ത്യ ടാലന്റ് കപ്പിലും ഹോണ്ട റേസിങ് ഇന്ത്യ ടീം റൈഡര്‍മാരുടെ മികച്ച പ്രകടനത്തിനും പോയമാസം സാക്ഷിയായി.