യുപിയില്‍ പ്രിയങ്കയോ, രാഹുല്‍ ഗാന്ധിയോ മത്സരിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി.ഏഷ്യാനെറ്റിന് നല്കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു എ കെ ആന്റണി.ദേശീയ തലത്തില്‍ കഴിഞ്ഞ തെരെഞ്ഞടുപ്പില്‍ പ്രവര്‍ത്തിച്ചിരുന്നു.രണ്ട് തവണ കോവിഡ് ബാധിച്ചതോടെ രോഗബാധിതനായി.നടക്കാന്‍ പ്രയാസമുണ്ട്.അതിനാല്‍ എനിക്ക് യാത്ര ചെയ്യാന്‍ പറ്റാതായി.അങ്കത്തട്ടില്‍ ഇറങ്ങാന്‍ പറ്റിയില്ല. ഇക്കഴിഞ്ഞ രണ്ടുവര്‍ഷമായി പൊതു പരിപാടികളില്‍ നിന്നെല്ലാം മാറിനില്‍ക്കയാണ്.
വര്‍ഗീയതയുടെ താപനില എക്കാലവും ഉയര്‍ത്തിതന്നെ നില്‍ക്കാനാവില്ല.അതൊക്കെ തണുക്കും. വര്‍ഗീയതയുടെ താപനില താഴേക്ക് പോയിക്കൊണ്ടിരിക്കയാണ്.മോദിക്കും ക്ഷീണം വന്നു കൊണ്ടിരിക്കുന്നുവെന്നത് യാഥാര്‍ത്ഥ്യമാണ്.കോണ്‍ഗ്രസ് രാജ്യത്ത് 300 സീറ്റില്‍ മാത്രമേ മത്സരിക്കുന്നുള്ളൂ.മറ്റിടങ്ങളില്‍ സഖ്യകക്ഷികളാണ് മത്സരിക്കുന്നത്. 28 പാര്‍ട്ടികളെ ഒരു കുടക്കീഴില് കൊണ്ടുവന്നിരിക്കയാണ് കോണ്‍ഗ്രസാണ് ഇതില്‍ ഏറ്റവുംവലിയ കക്ഷി.
ബി ജെ പിക്ക് കിട്ടുന്നതിനേക്കാള്‍ കൂടുതല്‍ വോട്ട് ഇന്‍ഡ്യാമുന്നണിക്ക് കിട്ടും. എന്‍ സി പി യിലെ അണികള്‍ ശരത് പവാറിന്റെ കൂടെയാണ്. തെലങ്കാനയില്‍ കൂടുതല്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കും. ഇന്‍ഡ്യാ മുന്നണിയുടെ സാധ്യത വര്‍ധിച്ചുവരികയാണ്. ബംഗാളില്‍ കോണ്‍ഗ്രസിനെയല്ല തൃണമൂല്‍ എതിര്‍ത്തത്, ഇടത് പാര്‍ട്ടിയേയാണ്.കോണ്‍ഗ്രസിന് സാമ്പത്തികമായി പ്രശ്നങ്ങളുണ്ട്.
തെരഞ്ഞെടുപ്പിനെ നേരിടാനായി ജനം നല്കുന്ന പണം മാത്രമാണ് കോണ്‍ഗ്രസിന്റെ പക്കല്‍ ഉള്ളൂ.
ഇലക്ടട്രല് ബോണ്ട് ബി ജെ പിക്കാണ് ലഭിച്ചത്.മൂന്നാമതൊരിക്കല്‍കൂടി ബി ജെ പി വന്നാല്‍ ഇന്നത്തെ ഇന്ത്യ അതോടെ അസ്തമിക്കും. എല്ലാ പൗരന്മാര്ക്കും തുല്യതയുണ്ട് . ന്യൂനപക്ഷ അവകാശങ്ങളും ഉണ്ട്. ആര് എസ് എസ് ഈ ഭരണഘടനയെ അംഗീകരിക്കുന്നില്ല. അവര്‍ അടിസ്ഥാന ഘടന പൊളിച്ചെഴുതും.
കഴിഞ്ഞ പ്രാവശ്യത്തേക്കാള്‍ ബി ജെ പിക്ക് വോട്ട് കുറയും.ആകെ ആന്ധ്രയില്‍ മാത്രമാണ് ചെറിയ സംശയം.നിധീഷിന് വലിയ ജനപ്രീതിയൊന്നുമില്ല.ബി ജെ പിയും കോണ്‍ഗ്രസും നേരിട്ട് മത്സരിച്ച. പഴയ മഹാരാഷ്ട്രയാണോ ഇപ്പോള്‍,മാറ്റങ്ങളില്ലേ… ? പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. രാഹുല്‍ ഗന്ധി വയനാടിന്റെ ഭാഗമാണ്.രാഹുല്‍ വയനാട്ടില്‍ മത്സരിക്കണം.സോണിയാ ഗാന്ധി രാജ്യസഭയിലേക്ക് പോയി.അമേഠിയിലും രാജ്യത്ത് മതേതര ശക്തികള്‍ ഇപ്പോഴും നെഹ്രു കുടുംബത്തെ വിശ്വിക്കുന്നുണ്ട്.അതിനാല്‍ റായ് ബറേലിയിലോ, അമേഠിയിലോ ഇവരില്‍ ആരെങ്കിലും മത്സരിക്കും.
ബി ജെ പിയുടെ സുവര്‍ണകാലം കഴിഞ്ഞു.രാമക്ഷേത്രം പണിയുന്നതിന് കോണ്‍ഗ്രസ് എതിരല്ല. എന്നാല്‍ തര്‍ക്ക മന്ദിരം പൊളിച്ചല്ല ക്ഷേത്രം പണിയേണ്ടത് എന്നായിരുന്നു കോണ്‍ഗ്രസിന്റെയും നിലപാട്. ഇന്ത്യയില്‍ ഭൂരിപക്ഷം ഹിന്ദുക്കളാണ്. ക്രിസ്ത്യാനിയുടേയും മുസ്ലിമിന്റെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതുപോലെ തന്നെ അവരുടെയും അവകാശങ്ങള്‍ സംരക്ഷിക്കേണ്ടതല്ലേ…?ഇ എം എസും, എ കെ ജിയും പണ്ട് കോണ്‍ഗ്രസായിരുന്നില്ലേ, അവര്‍ വിട്ടുപോയില്ലേ.
മാസപ്പടി വിവാദം:സിഎംആര്‍എല്‍ ഉദ്യോഗസ്ഥരെ ഇഡി ഇന്ന് ചോദ്യം ചെയ്യും
കേരളത്തിലെ ബി ജെ പി യുടെ നല്ല കാലം കഴിഞ്ഞു.ശബരിമല ഒരു വികാര വിഷയമായിരുന്നു. അവര്‍ അന്ന് സവര്‍ണ അവര്‍ണ വിഷയമുണ്ടാക്കി.വികാരപരമായമുന്നേറ്റമുണ്ടായി.സ്ത്രീകളുടേത് അടക്കം. ഇത്തവണ ബി ജെ പി എല്ലാ സീറ്റിലും മൂന്നാം സ്ഥാനത്തായിരിക്കും.സ്ത്രീകള്‍ക്ക് കൂടുതല്‍ പരിഗണന കൊടുക്കാന്‍ തന്നെയാണ് കോണ്‍ഗ്രസ് തീരുമാനം. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ സ്ത്രികള്‍ ഗണ്യമായ പരിഗണനയുണ്ടാവും.
ദേശീയ രാഷ്ട്രീയത്തില്‍ നിന്നും ഞാന്‍ വിരമിച്ചതാണ്. പാര്‍ലമെന്ററി രാഷ്ട്രീയം ഉപേക്ഷിച്ചാണ് ഡല്‍ഹിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോരുന്നത്.വര്‍ക്കിംഗ് കമ്മിറ്റിയില്‍ നിരന്തരമായ സമ്മര്ദ്ധംമൂലമാണ് ഉള്‍പ്പെടുത്താന്‍ സമ്മതം മൂളിയത്. രാജ്യം ഒരു പ്രത്യേക സാഹചര്യത്തിലൂടെ കടന്നുപോകുന്നതിനാലാണ് ഞാന്‍ എനിക്കാവുന്നതരത്തില് തെരഞ്ഞെടുപ്പു രംഗവുമായി ഇടപെട്ട് പ്രവര്‍ത്തിക്കുന്നത്.
രാജ്യത്ത് ഇന്‍ഡ്യാ മുന്നണി അധികാരത്തില്‍ വരുമെന്നു തന്നെയാണ് എന്നെപ്പോലുള്ള ജനാധിപത്യവാദികള്‍ വിശ്വസിക്കുന്നത്.. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തില്ലെങ്കിലും കോണ്‍ഗ്രസിലെ എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നത് രാഹുലാണ്, മുന്നണിപ്പോരാളിയായി രാഹുല്‍ വരുമെന്നു തന്നെയാണ് എന്റെ വിശ്വാസം.
അധികകാലം ജീവിക്കണമെന്നില്ലെന്ന് ഞാന്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. അധികം കിടക്കാതെ, ആളുകളെ ബുദ്ധിമുട്ടിക്കാതെ കടന്നുപോകണമെന്നാണ് ആഗ്രഹം. ദീര്‍ഘായുസ് ഒന്നും വേണ്ട. മകന്റെ രാഷ്ട്രീയ നിലപാടുകള്‍ എന്നെ വിഷമിപ്പിച്ചിട്ടുണ്ട്. ഞങ്ങള്‍ വീട്ടില്‍ രാഷ്ട്രീയം സംസാരിക്കാറില്ല, വീട്ടുകാര്യം മാത്രം. അതാണ് എന്റെ വീട്ടിലെ സ്റ്റാന്റ്.
കുടുംബത്തില്‍ രാഷ്ട്രീയം പറയുന്ന രീതി എനിക്ക് നേരത്തെയും ഉണ്ടായിരുന്നില്ല.മകന് എന്നെ ഫോണ്‍ വിളിക്കാറില്ല,സംഭാഷണവും ഇല്ല.വീട്ടില്‍ വരും അപ്പോള്‍ നേരില്‍ കാണും. കോണ്‍ഗ്രസിലേക്ക് മകന് തിരിച്ചുവരുമോ ? തെറ്റുതിരുത്താന്‍ തയ്യാറാവുമോ എന്നൊക്കെയുള്ള ചോദ്യത്തിന് എനിക്കിപ്പോള്‍ ഉത്തരം പറയാനാവില്ല.ഭാവിയെന്താണ് എന്ന് ആര്‍ക്കും പറയാനാവില്ലല്ലോ.ഒരു കാര്യം വ്യക്തമാണ് ബി ജെ പി രാജ്യത്തിന് ദോഷമാണ്. ഇത് ആളുകള്‍ തിരിച്ചറിയും.