കോപ്പ അമേരിക്ക ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ഉറുഗ്വേ നാളെ ക്വാര്‍ട്ടര്‍ മത്സരത്തിനിറങ്ങുമ്പോള്‍ ലൂയിസ് സുവാരസാണ് മത്സരത്തിലെ ചര്‍ച്ചാവിഷയം.കാരണം ലൂയിസ് സുവാരസ് ടൂര്‍ണമെന്റില്‍ ഇതുവരെ എട്ട് മിനിറ്റ് മാത്രമെ കളിച്ചിട്ടുള്ളു.എന്നാല്‍ മത്സരത്തിലെ എല്ലാ നിമിഷവും താന്‍ ആസ്വദിക്കുന്നുവെന്നാണ് ഉറുഗ്വേ താരത്തിന്റെ വാക്കുകള്‍.
താന്‍ ഫുട്ബോള്‍ മതിയാക്കുന്ന കാലം അടുത്തുകൊണ്ടിരിക്കുകയാണ്.ഇപ്പോള്‍ കളിക്കാന്‍ കഴിയുന്ന ചെറിയ അവസരങ്ങള്‍ പോലും വലുതാണ്.ഉറുഗ്വേ നിരയിലെ ഒരു താരം മാത്രമാണ് താന്‍.കളിച്ചാലും ഇല്ലെങ്കിലും താന്‍ സന്തോഷവാനാണ്. ടീമിനെ കഴിയാവുന്ന രീതിയിലെല്ലാം താന്‍ സഹായിക്കുമെന്നും സുവാരസ് പ്രതികരിച്ചു.