കൊച്ചി:വയനാട് ഉരുൾപൊട്ടൽ ദുരിതബാധിതരുടെ ക്ലെയിം സെറ്റിൽമെന്റ് നടപടിക്രമങ്ങൾ ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷുറൻസ് ലളിതമാക്കി. പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമാ യോജന അടക്കമുള്ള ക്ലെയിമുകളിൽ വെറും മൂന്ന് അടിസ്ഥാന രേഖകളുടെ അടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കും.
ഐഎഫ്എസ്സി കോഡുമായുള്ള ബാങ്ക് അക്കൗണ്ട് നമ്പർ അല്ലെങ്കിൽ ക്യാൻസൽ ചെയ്ത ചെക്കിന്റെ പകർപ്പ്. പ്രാദേശിക ഭരണകൂടം നൽകിയ മരണ സർട്ടിഫിക്കറ്റ്, ഇതു ലഭ്യമല്ലെങ്കിൽ ആശുപത്രികൾ, സർക്കാർ അധികൃതർ, പോലീസ് എന്നിവരാരെങ്കിലും നൽകിയ മരണപ്പെട്ടവരുടെ പട്ടിക. പാൻ കാർഡ്, ഫോം 60, അടുത്തിടെയുള്ള ഫോട്ടോ, ആധാർ കാർഡോ പാസ്പോർട്ടോ ഡൈ്രവിങ് ലൈസൻസോ വോട്ടർ ഐഡിയോ തൊഴിലുറപ്പു കാർഡോ ദേശീയ പോപ്പുലേഷൻ രജിസ്റ്റർ നൽകിയ കത്തോ അടക്കം ഏതെങ്കിലും ഔദ്യോഗിക രേഖ എന്നീ മൂന്നു വിഭാഗത്തിലെ രേഖകളാണ് ആവശ്യമുളളത്.
ഗുണഭോക്താക്കളേയും നോമിനികളേയും സഹായിക്കാനായി 1800-2660 എന്ന പ്രത്യേക ടോൾ ഫ്രീ നമ്പർ സജ്ജമാക്കിയിട്ടുണ്ട്. claimsupport@iciciprulife.com എന്ന ഇമെയിൽ അല്ലെങ്കിൽ www.iciciprulife.com/claims എന്ന വെബ്സൈറ്റ് വഴിയും ക്ലെയിം സംബന്ധിയായ വിവരങ്ങൾ അറിയാം. SMS ICLAIM പോളിസി നമ്പർ എന്ന ക്രമത്തിൽ 56767 എന്ന നമ്പറിലേക്ക് എസ്എംഎസും അയക്കാം.
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽപ്പെട്ട കുടുംബങ്ങളുടെ ദുഃഖത്തിൽ തങ്ങൾ പങ്കുചേരുന്നു.ഈ പ്രകൃതിക്ഷോഭം മൂലം ഉണ്ടായ എല്ലാ ക്ലെയിമുകളും വെറും മൂന്ന് അടിസ്ഥാന രേഖകളുടെ അടിസ്ഥാനത്തിൽ വേഗത്തിൽ തീർപ്പാക്കുമെന്ന് ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷുറൻസിന്റെ ചീഫ് ഒപ്പറേഷൻസ് ഓഫീസർ അമീഷ് ബാങ്കർ പറഞ്ഞു.