ബാങ്ക് അക്കൗണ്ടിൽ പണം നിക്ഷേപിക്കൽ ഇനി കൂടുതൽ എളുപ്പമാകും. ഏകീകൃത പേമെൻറ് ഇൻറർഫേസ് (യു.പി.ഐ) ഉപയോഗിച്ച് മൊബൈൽ ഫോണുകളുടെ സഹായത്തോടെ പണം നിക്ഷേപിക്കാനുള്ള സൗകര്യം ഉടൻ ലഭ്യമാകും. പദ്ധതി നടപ്പാക്കാനുള്ള തയാറെടുപ്പിലാണെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് അറിയിച്ചു.
സി.പി.എം. തൃശ്ശൂര്‍ ജില്ലാ കമ്മിറ്റിയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ച് ആദായനികുതി വകുപ്പ്
പദ്ധതി നടപ്പായാൽ മൊബൈൽ ഫോൺ ഉപയോഗിച്ച് യു.പി.ഐ വഴി പണം ഡിപ്പോസിറ്റ് മെഷീനുകളിൽ നിക്ഷേപിക്കാം.ഇതിനു പുറമെ യു.പി.ഐ ആപ്ലിക്കേഷനുകൾ വഴി മൊബൈൽ വാലറ്റ്, ഇ-ഗിഫ്റ്റ് കാർഡ് പോലുള്ള പ്രീപെയ്ഡ് പേമെൻറ് ഇൻസ്ട്രുമെൻറുകൾ (പി.പി.ഐ) ലിങ്ക് ചെയ്യാനും കേന്ദ്ര ബാങ്ക് തീരുമാനിച്ചിട്ടുണ്ട്.
ഇത് സാധ്യമായാൽ ബാങ്ക് അക്കൗണ്ട് പോലെ മൊബൈൽ വാലറ്റ് ഉപയോഗിക്കാനും ഇടപാടുകൾ നടത്താനും കഴിയും. ഇതു സംബന്ധിച്ച നിർദേശങ്ങൾ ഉടൻ പുറത്തിറക്കുമെന്നും നടപ്പു സാമ്പത്തിക വർഷത്തെ ആദ്യ ദ്വിമാസ ധനനയം പ്രഖ്യാപിക്കുന്നതിനിടെ ആർ.ബി.ഐ ഗവർണർ പറഞ്ഞു.