ജനസംഖ്യയില്‍ ഒന്നാമതായി തുടര്‍ന്ന് ഇന്ത്യ.ഇന്ത്യയുടെ ജനസംഖ്യ 144.17 കോടിയായെന്ന് യുണൈറ്റഡ് നേഷന്‍സ് പോപ്പുലേഷന്‍ ഫണ്ട് റിപ്പോര്‍ട്ട്.യു.എന്‍.എഫ്.പി.എ.(യുണൈറ്റഡ് നാഷന്‍സ് ഫണ്ട് ഫോര്‍ പോപ്പുലേഷന്‍ ആക്ടിവിറ്റീസ്) തയ്യാറാക്കിയ ‘ലോക ജനസംഖ്യയുടെ സ്ഥിതി-2024’ റിപ്പോര്‍ട്ടിലാണ് കണക്കുകള്‍.142.5 കോടിയോടെ ചൈന രണ്ടാംസ്ഥാനത്താണ്.77 വര്‍ഷംകൊണ്ട് ഇന്ത്യയുടെ ജനസംഖ്യ ഇരട്ടിയായെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യയുടെ ജനസംഖ്യയില്‍ 24 ശതമാനം പേര് 14 വയസ്സുവരെ പ്രായമുള്ളവരും 17 ശതമാനം പേര് 10 വയസ്സ് മുതല്‍ 19 വയസ്സുവരെ പ്രായമുള്ളവരുമാണ്. ഇന്ത്യയില്‍ 10 വയസ്സുമുതല്‍ 24 വയസ്സുവരെ പ്രായമുള്ളവര്‍ 26 ശതമാനമുണ്ട്.15 മുതല്‍ 64 വയസ്സുവരെയുള്ളവര്‍ 68 ശതമാനമാണ്.ഏഴുശതമാനം 65 വയസ്സോ അതില്‍ കൂടുതലോ പ്രായമുള്ളവരാണ്.പുരുഷന്മാരുടെ ആയുര്‍ദൈര്‍ഘ്യം 71 വയസ്സും സ്ത്രീകളുടെ ആയുര്‍ദൈര്‍ഘ്യം 74 വയസ്സുമാണ്.
വേനല്‍ മഴയില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു!കേരളത്തില്‍ ഇന്നും നാളെയും മഴ തകര്‍ക്കും
2006-നും 2023-നും ഇടയില്‍ ഇന്ത്യയില്‍ ശൈശവവിവാഹത്തിന്റെ തോത് 23 ശതമാനമാണ്. ഇന്ത്യയില്‍ പ്രസവത്തോടനുബന്ധിച്ച മരണനിരക്ക് വന്‍തോതില്‍ കുറഞ്ഞിട്ടുണ്ട്. ലോകവ്യാപകമായി എട്ടുശതമാനമാണ് ഇത്തരത്തിലുള്ള മരണത്തിന്റെ തോത്. കാര്യക്ഷമമായ ആരോഗ്യപരിരക്ഷ എളുപ്പത്തില്‍ അമ്മമാര്‍ക്ക് ലഭിക്കുന്നതും ലിംഗവിവേചനപ്രശ്നങ്ങള് കൃത്യമായി പരിഹരിക്കുന്നതുമാണ് ഇന്ത്യയുടെ ഈ നേട്ടത്തിന് കാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.