രാജേഷ് തില്ലങ്കേരി
ലോകം കണ്ട ഏറ്റവും കര്‍കശക്കരനായ ഭരണാധികാരി.വെള്ളക്കാരുടെ ക്ഷേമത്തിന് എന്നും മുന്‍ഗണന നല്കിയ മുന്‍ അമേരിക്കന്‍ പ്രസിഡന്റ്. എന്നും വിവാദങ്ങളുടെ കളിത്തൊഴന്‍.അമേരിക്ക ഇന്നേവരെ കണ്ടതില്‍വെച്ച് ഏറ്റവും കടുത്ത ഏകാധിപതി.മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വിശേഷിപ്പിക്കാന്‍ പദങ്ങള്‍ ഏറെയാണ്.പ്രസഡിന്റ് പദത്തിനായി ട്രംപ് വീണ്ടും ശ്രമങ്ങള്‍ നടത്തവേയാണ് കഴിഞ്ഞ ദിവസം അദ്ദേഹത്തിനെതിരെ വധശ്രമം അരങ്ങേറിയതായുള്ള വാര്‍ത്തകള്‍ വരുന്നത്.ലോകം മുഴുവന്‍ ഏറെ ഞെട്ടലോടെയാണ് ഈ വാര്‍ത്ത ശ്രവിച്ചത്.കടുത്ത തിരഞ്ഞെടുപ്പ് ചൂടിലാണിപ്പോള്‍ അമേരിക്ക.അതിനാല്‍ തീര്‍ത്തും അപ്രതീക്ഷിതമായി ഡൊണാള്‍ഡ് ട്രെംപിനെതിരെയുണ്ടായ വധശ്രമം അമേരിക്കയിലെ രാഷ്ട്രീയവിഗതികളെ എങ്ങിനെ ബാധിക്കുമെന്ന ആശങ്കയിലാണ് എതിരാളികള്‍.
മുന്‍പ്രസിഡന്റും നിലവില്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായ ഡൊണാള്‍ഡ് ട്രംപിനെതിരായ വധശ്രമം പെന്‍സില്‍വാനിയയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുന്നതിനിടെയിലായിരുന്നു.അക്രമിയുടെ ലക്ഷ്യം ട്രെംപിനെ വധിക്കുകയെന്നുമാത്രമായിരുന്നുവെന്നാണ് ദൃക്സാക്ഷികളുടെ മൊഴി.കനത്ത സുരക്ഷ വലയത്തിലായിരുന്നിട്ടും ട്രംപിന് വെടിയേറ്റ സംഭവം അമേരിക്കന്‍ ജനതയില്‍ ആശങ്കയുളവാക്കുന്നതാണ്. സുരക്ഷാ ഉദ്യോഗസ്ഥരെത്തി ഉടന്‍ തന്നെ ട്രംപിനെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയതിനാല്‍ കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടായില്ല. ആക്രമണത്തില്‍ ട്രംപിന്റെ വലത് ചെവിക്ക് പരിക്കേറ്റു.മുഖത്ത് രക്തകറയുമായി നിന്ന ട്രംപിന്റെ ദൃശ്യങ്ങളാണ് ലോകത്താകമാനമുള്ള വാര്‍ത്താ മാധ്യമങ്ങളിള്‍ നിറയുന്നത്. വെടിവെച്ചതെന്ന് സംശയിക്കുന്ന ഒരാളും കാണികളില്‍ ഒരാളും സുരക്ഷാഭടന്മാരുടെ വെടിയേറ്റ് മരിച്ചതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ ട്രംപിന്റെ സുരക്ഷയില്‍ വീഴ്ച വരുത്തിയെന്ന ആരോപണം യു എസ് സ്ക്രീട്ട് എജന്‍സിക്കെതിരെയും ഉയര്‍ന്നിട്ടുണ്ട്.
ഏറെ ചര്‍ച്ചകള്‍ക്കും പ്രവചനങ്ങള്ക്കുമാണ് അമേരിക്കന്‍ പ്രസിഡന്‍ഷ്യന്‍ തെരഞ്ഞെടുപ്പ് വേദിയാവുന്നത്. ആദ്യഘട്ടത്തില്‍ നിരവധി കോടതി നടപടികളുടെയും വിവാദങ്ങളുടെയും ഇടയില്‍പ്പെട്ട് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അവസരം പോലും ലഭിക്കില്ലെന്ന് കരുതിയിരുന്ന ട്രെംപ് ഒടുവില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ നിന്നും 1968 ഡെലിഗേറ്റുകള്‍ നേടിയാണ് പോരാട്ടത്തിനായി ഇറങ്ങുന്നത്. നിലവിലുള്ള പ്രസിഡന്റ് ജോ ബൈഡനാണ് എതിരാളി.ആദ്യ ഘട്ടത്തിലുണ്ടായ വിജയം ബൈഡന് ആവര്‍ത്തിക്കുമോ, അതോ രണ്ടാം ഊഴത്തില്‍ പരാജയമായിരിക്കുമോ എന്ന ആശങ്ക ഉയരവേയാണ് ട്രംപിന് വെടിയേല്‍ക്കുന്നത്.
2021-ലെ തോല്‍വിയുടെ ക്ഷീണം തീര്‍ക്കാനായി റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്‍ഷ്യല്‍ നോമിനേഷന് ആവശ്യമുള്ള 1215 ഡെലിഗേറ്റുകള്‍ കരസ്ഥമാക്കി ട്രംപും സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചതോടെ അമേരിക്കന്‍ രാഷ്ട്രീയം തിളച്ചു മറിയുകയാണ്.സ്ഥാനാര്‍ത്ഥിത്വത്തിലേയ്ക്ക് ഇത്തവണ എത്തുക ട്രംപിനെ സംബന്ധിച്ച് അത്രയെളുപ്പമായിരുന്നില്ല.നിരവധിയായ അഗ്നിപരീക്ഷകളാണ് ട്രംപ് നേരിട്ടത്.അമേരിക്കയുടെ ചരിത്രംതന്നെ മാറ്റിയെഴുതുമെന്ന പ്രതീക്ഷയില്‍ അധികാരത്തിലേറിയ ജോ ബൈഡന്റെ ചുവടുവെയ്പ്പെല്ലാം പരാജയമായിരുന്നുവെന്നാണ് ഉയരുന്ന ആരോപണം.ബൈഡന്റ് നയങ്ങളോടുള്ള ശക്തമായ എതിര്‍പ്പ് വോട്ടെടുപ്പില്‍ പ്രതിഫലിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
തീവ്ര ദേശീയത ഉയര്‍ത്തിയാണ് ട്രംപിന്റെ പ്രചാരണം.അതിര്‍ത്തികളുടെ നിയന്ത്രണം, അനധികൃത കുടിയേറ്റത്തിനെതിരെയുള്ള ശക്തമായ നിലപാട്,നാടുകടത്തല്‍ തുടങ്ങിയ കുടിയേറ്റ നിയന്ത്രണം ചൂണ്ടിക്കാട്ടിയാണ് ട്രംപിന്റെ നീക്കങ്ങള്‍.ആഭ്യന്തര ഊര്‍ജ ഉത്പാദനം പ്രോത്സാഹിപ്പിക്കുക,വിദേശ ഇറക്കുമതികള്‍ക്ക് നികുതി,യുക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കുക തുടങ്ങിയ വാഗ്ദാനങ്ങളും ട്രംപ് മുന്നോട്ട് വെക്കുന്നുണ്ട്.എന്നാല്‍ മറവിരോഗം ബാധിച്ച ബൈഡന് ഭരണകാര്യങ്ങളില്പോലും ഇടപെടാന്‍ പറ്റുന്നില്ലെന്നുള്ള എതിരാളുകളുടെ ആരോപണം.പേരുകള്‍ പോലും മറക്കുകയും മാറ്റി പറയുകയും ചെയ്യുന്ന അവസ്ഥയിലാണ് ബൈഡന് ഇപ്പോഴെന്നാണ് ഉയരുന്ന ആരോപണം. യു എസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെയും,റഷ്യന്‍ പ്രസിഡന്റ് പുട്ടിന്റെയും പേരുകളടക്കം ബൈഡന് മാറ്റി പറഞ്ഞതോടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വത്തിലേയ്ക്ക് ബൈഡനെ പരിഗണിക്കരുതെന്നാണ് ഉയരുന്ന ആവശ്യം.സ്വന്തം പാര്‍ട്ടി അനുയായികള്‍ പോലും ബൈഡന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ രംഗത്തുവന്നതും പ്രമുഖ ഹോളിവുഡ് താരങ്ങളടക്കം ബൈഡനെ മത്സരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ടതും ട്രെംപിന്റെ സാധ്യതകള്‍ വര്‍ധിപ്പിക്കുകയാണ്.
എതിരാളുകളുടെ എല്ലാ പ്രചാരണങ്ങളേയും തള്ളുകയാണ് ബൈഡന്.തനിക്ക് രണ്ടാമതും അമേരിക്കയുടെ പ്രസിഡന്റ് കസേരയില്‍ എത്താനാവുമെന്ന ആത്മവിശ്വാസത്തിലാണ് പ്രസിഡന്റ് ജോ ബൈഡന്.രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടത് ബൈഡന് ഗുണം ചെയ്യും. എന്നാല്‍ ഗര്‍ഭച്ഛിദ്രത്തിനുള്ള നിയന്ത്രണങ്ങള്‍ നടപ്പാക്കിയതുള്‍പ്പെടെയുള്ള തീരൂമാനങ്ങള്‍ അപ്പോഴും ബൈഡന്റെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിക്കുകയാണ്.രാജ്യത്തിന്റെ ഭാവി നിര്‍ണയിക്കാന്‍ ഇനി വോട്ടര്‍മാര്‍ക്ക് മുന്നില്‍ ഒരു ചോയ്സുണ്ടെന്നാണ് നോമിനേഷന് നേടിയതിന് പിന്നാലെ അദ്ദേഹത്തിന്റെ പ്രതികരണം.”നാം ഒന്നിച്ച് നിന്ന് നമ്മുടെ ജനാധിപത്യത്തെ സംരക്ഷിക്കാന്‍ പോകുകയാണോ അതോ അതിനെ തകര്‍ക്കാന്‍ മറ്റുള്ളവരെ അനുവദിക്കുകയാണോ? നമ്മുടെ സ്വാതന്ത്ര്യം തിരഞ്ഞെടുക്കാനും സംരക്ഷിക്കാനുമുള്ള അവകാശം പുനസ്ഥാപിക്കുമോ?അതോ തീവ്രവാദികളെ അത് എടുത്തുകളയാന്‍ അനുവദിക്കുമോ?”’ എന്നും ബൈഡന് ചോദിച്ചിരുന്നു. തനിക്കെതിരെ ആക്രമണമുണ്ടായപ്പോള്‍ വേഗത്തില്‍ ഇടപെട്ട സുരക്ഷാ സേനയ്ക്കും നിയമപാലകര്‍ക്കും നന്ദി പറഞ്ഞ് രംഗത്തെത്തിയിരിക്കയാണ് ഡൊണാള്‍ഡ് ട്രംപ്.
അമേരിക്കയില്‍ അമ്പത്തിരണ്ട് വര്‍ഷങ്ങള്‍ക്കു ശേഷമാണ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിക്കെതിരെ അക്രമണമുണ്ടാവുന്നത്.മുന്‍ പ്രസിഡന്റ് ട്രെംപിനു നേരെയുണ്ടായ വെടിവയ്പ്പിനെ അപലപിച്ച് പ്രസിഡന്റ് ജോ ബൈഡന്, മുന്‍ പ്രസിഡന്റുമാരായ ജോര്‍ജ്ജ് ഡബ്ല്യു ബുഷ്, ബരാക് ഒബാമ എന്നിവര്‍ രംഗത്തെത്തി.ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുള്ള ലോകരാജ്യങ്ങളിലെ പ്രമുഖരും അക്രമത്തെ അതിശക്തമായി അപലപിച്ച് രംഗത്തെത്തി.
അമേരിക്കയുടെ ജനാധിപത്യത്തില്‍ രാഷ്ട്രീയ അക്രമത്തിന് സ്ഥാനമില്ലെന്നാണ് മുന്‍ പ്രസിഡന്റായ ബരാക്ക് ഒബാമ ഈ സംഭവത്തില്‍ പ്രതികരിച്ചത്. എന്നാല്‍ ജോ ബൈഡനോട് മത്സരിക്കുമ്പോള്‍ തോല്‍വി നേരിടേണ്ടി വരുമോ എന്ന ഭയം മൂലം ട്രംപ് തന്നെ അണിച്ചൊരുക്കിയ നാടകമാണിത്തെന്ന് അഭിപ്രായപ്പെടുന്ന ട്രംപ് വിരോധികളും പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്.നാല് പ്രസിന്റുമാര്‍ വെടിയേറ്റു മരിച്ചൊരു രാഷ്ട്രീയ ചരിത്രമുള്ള അമേരിക്കന്‍ രാഷ്ട്രീയത്തില്‍ വീണ്ടും ചോര ചീന്തിയത് രാഷ്ട്രീയമായ മാറ്റങ്ങള്‍ക്ക് വഴിയൊരുങ്ങുമോ എന്ന് കാണാനിരിക്കുന്നതേയുള്ളൂ.