കേരളത്തിലെ കോണ്‍ഗ്രസിന്റെ അശ്വാമേധമാണ് കെ മുരളീധരന്.കോണ്‍ഗ്രസിന് ബാലികേറാ മലയായി തോന്നുന്ന പല മണ്ഡലങ്ങളിലും പല സ്ഥാനാര്‍ത്ഥികളും മത്സരത്തില്‍ നിന്ന് പിന്മാറുമ്പോഴും മത്സരിക്കാന്‍ തയ്യാറായി പാര്‍ട്ടിയുടെ നിര്‍ദ്ദേശ പ്രകാരം എത്തിയിട്ടുളള നേതാവാണ് ശ്രീ കെ മുരളീധരന്.അദ്ദേഹത്തിന്റെ ജനകീയ സ്വീകാര്യത എന്ന് പറയുന്നത് എതിരാളികള്‍ പോലും അംഗീകരിച്ചിരിക്കുന്ന വസ്തുതയാണ്.ആദ്യ സമയത്തൊക്കെ അദ്ദേഹത്തെ കിങ്ങിണിക്കുട്ടന് എന്ന് വിളിച്ച് അദ്ദേഹത്തിന്റെ തന്നെ പാര്ട്ടികരും,എതിരാളികളും കളിയാക്കിയിരുന്നു.എന്നാല്‍ ഇടക്കാലത്ത് കോൺഗ്രസ് വീണ്ട് എൻസിപിയിലേയ്ക്ക് പോയ കെ മുരളീധരന് കോൺഗ്രസിൽ തിരിച്ചെത്തി ഏറെ പക്വമതിയായ കരുത്തനായ നേതാവായി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ ഉയര്‍ന്നു വന്നു എന്നുളള കാര്യത്തില്‍ സംശയമില്ല.
വട്ടിയൂര്‍കാവില്‍ നിന്ന് 2 തവണ ശക്തമായ മത്സരം കാഴ്ച്ചവെക്കുകയും വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കുകയും ചെയ്ത അദ്ദേഹം പീന്നിട് ആരും മത്സരിക്കാന്‍ തയ്യാറാകാത്ത വടകരയില്‍ നിന്ന് പാര്‍ട്ടി നിര്‍ദ്ദേശപ്രകാരം മത്സരിക്കാന്‍ തയ്യാറായി രംഗത്ത് വന്നിരുന്നു.മുന്‍ കെ പി സി സി പ്രസിഡന്റായ മുല്ലപ്പളളി രാമചന്ദ്രന് പോലും വടകരയില്‍ നിന്ന് മത്സരിക്കാന്‍ തയ്യാറാവാതെ ഭയപ്പെട്ട സാഹചര്യത്തിലാണ് സധൈര്യം അ ഉത്തരവാദിത്വം ഏറ്റെടുത്ത് പി ജയരാജന് എന്ന സിപിഎമിന്റെ അധികായനെ അട്ടിമറിച്ച് വന്‍ വിജയം നേടിയത്.തുടര്‍ന്ന് നേമം നിയോജക മണ്ഡലത്തില്വ നിന്ന് ബിജെപിക്കെതിരെ,വര്‍ഗീയതയ്ക്കെതിരെ ഒരു ശക്തനായ നേതാവ് വേണമെന്ന അപാലവ്യത്തം ജനങ്ങളും ആവശ്യപ്പെട്ടപ്പോള്‍ കോണ്‍ഗ്രസ് നിര്‍ദ്ദേശിച്ച പേര് ശ്രീ കെ മുരളീധരന്റെ ആയിരുന്നു.അങ്ങനെ എം പിയായിരുന്ന മുരളീധരന് നേമം നിയോജക മണ്ഡലത്തിലെത്തുകയും അവിടെ ബിജെപിയുടെ സ്ഥാനാര്‍ത്ഥിയായിരുന്ന ശ്രീ കുമ്മനം രാജശേഖരനെ പരാജയപ്പെടുത്തുന്നതില്‍ പങ്ക് വഹിക്കുകയും ചെയ്തു.നേമത്ത് വിജയിച്ച് കയറിയത് എല്‍ഡിഎഫിൻരെ വി ശിവന്‍കുട്ടിയാണെങ്കിലും കുമ്മനത്തിന്റെ പരാജയത്തിന് വഴിയൊരുക്കിയത് കെ മുരളീധരന്റെ സ്ഥാനാര്‍ത്ഥിത്വമായിരുന്നു.അത്രയും കരുത്തനും ശക്തനുമായ പാര്‍ട്ടിയുടെ തേര് തെളിക്കുന്ന നേതാവാണ് കെ മുരളീധരന് എന്ന കാര്യത്തില്‍ സംശയമില്ല.
കെ മുരളീധരന് ഇത്തവണയും വലിയൊരു ദൗത്യം ഏറ്റെടുത്തു കൊണ്ടാണ് തൃശ്ശുരിലേയ്ക്ക് വന്നത്.പ്രധാനമന്ത്രി നരേന്ദ്ര മോദി വലിയ ശ്രദ്ധ നല്കിയ, ബിജെപി ഉറപ്പായും തിരിച്ച് പിടിക്കുമെന്ന പറഞ്ഞ സീറ്റാണ് തൃശ്ശുരിലെ പാര്‍ലമെന്റ് സീറ്റ്.അതിനായി സൂരേഷ് ഗോപിയെയും കളത്തിലിറക്കി.സിറ്റിംഗ് എം പി ടി എന്‍ പ്രതാപനെ മത്സരം രംഗത്തിറക്കാന്‍ ആദ്യം തീരുമാനിച്ചെങ്കിലും അവസാന ഘട്ടത്തില്‍ മാറ്റിതൃശ്ശൂരില് കെ മുരളീധരനെ യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി തീരുമാനിക്കുകയായിരുന്നു.അതിനുളള പ്രധാന കാരണം കെ മുരളീധരമന്റെ സഹോദരി പത്മജ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ഒരാഴ്ച മുമ്പ് ബിജെപിയില്‍ ചേര്‍ന്നതാണ്.ടി എന്‍ പ്രതാപന് ചുമരെഴുത്തുകളും പോസ്റ്റര്‍ പ്രചാരണങ്ങളും ആരംഭിച്ചതിന് ശേഷമാണ് കെ മുരളീധരനെ സ്ഥാനാര്‍ത്ഥിയായി അവതരിപ്പിച്ചത്.
എന്നാല്‍ തൃശ്ശൂരില്‍ കോണ്‍ഗ്രസിന് എന്നും വിലങ്ങു തടിയായ ടി എന്‍ പ്രതാപനും അവിടുത്തെ ഡിസിസി പ്രസിഡന്റ് ജോസ് വളളൂരും മുരളീധരന്റെ പരാജയത്തിന് വേണ്ട എല്ലാ കരുക്കളും നീക്കിയിരുന്നു എന്നത് വലിയ യഥാര്‍ത്ഥ്യമാണ്.യുഡിഎഫിന്റെ സംവിധാനം സംസ്ഥാനത്തെ എല്ലാ നിയോജക മണ്ഡലങ്ങളിലും അതിശക്തമായി പ്രവര്‍ത്തിച്ചപ്പോള്‍ തൃശ്ശൂര്‍ പാര്‍ലമെന്റ് നിയോജക മണ്ഡലത്തില്‍ മാത്രം യൂഡിഎഫ് സംവിധാനത്തില്‍ കോണ്‍ഗ്രസും,കേരളാ കോണ്‍ഗ്രസും,മുസ്ലീം ലീഗും മാത്രം മതിയെന്ന തെറ്റായ തീരുമാനം എടുക്കുകയും ബാങ്കി എല്ലാ ഘടകകക്ഷികളെ അവഗണിക്കുകയുമാണ് ചെയ്തത്.പല നിയോജക മണ്ഡലങ്ങളിലും,പല മണ്ഡലങ്ങളിലും ബുത്തുകളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ കെ മുരളീധരന്റെ അഭ്യാര്‍ത്ഥന പോലും എത്തിയിട്ടില്ല എന്ന നടുക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ തൃശ്ശൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിൽ നിന്ന് പുറത്തു വരുന്നത്.
ഡി കെ ശിവകുമാര്‍ പങ്കെടുത്ത യോഗത്തില്‍ പോലും ആളുകള്‍ എത്തിയിട്ടില്ല എന്ന് പറയുമ്പോള്‍ ആളുകളെ സംഘടിപ്പിക്കുന്നതില്‍ ഡിസിസി നേത്യത്വം പരാജയപ്പെട്ടു എന്നത പറയുമ്പോള്‍ അതില്‍ ഡിസിസി പ്രസിഡന്റ് ജോസ് വളളുരിന്റെയും എം പി ടി എന്‍ പ്രതാപന്റെയും പ്രതികരണം ആരായേണ്ടത് തന്നെയാണ്.കാരണം പറയുന്ന ആദര്‍ശങ്ങള്‍ക്കും മൂല്യങ്ങള്‍ക്കും നേര് വീപരീതം പ്രവര്‍ത്തിക്കുന്ന ഒരു നാടക നടന് തന്നെയാണ് അദ്ദേഹമെന്ന് തെളിയിക്കുന്നതാണ് നിലവിലെ സംഭവങ്ങള്‍.ടി എന്‍ പ്രതാപനെയും തൃശ്ശൂര്‍ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന മാറ്റിയപ്പോള്‍ തന്നെ കെപിസിസിയുടെ വര്‍ക്കിംങ്ങ് പ്രസിഡന്റ് സ്ഥാനം നല്‍കിയിരുന്നു.അ സ്ഥാനത്ത് ഇരുന്ന കൊണ്ട് തന്നെ കെ മുരളീധരനെ തൃശ്ശുരില്‍ പരാജയപ്പെടുത്താന്‍ ടി എന്‍ പ്രതാപന് ചരട് വലികള്‍ നടത്തി.രാജ്യത്തെ മോദിയുടെ ദുഷ്ഭരണത്തില്‍ നിന്ന് വിണ്ടെടുക്കാന്‍ രാഹുല്‍ ഗാന്ധി കിലോ മീറ്ററുകള്‍ സഞ്ചരിച്ച് ഒരു യഞ്ജം നടക്കുമ്പോള്‍ അതിന് തടസ്സമായി തൃശ്ശുരിലെ ഒരു പാര്‍ലമെന്റ് സീറ്റ് നഷ്ടപ്പെടുത്താന്‍ കൂട്ടു നിന്ന ടി എന്‍ പ്രതാപനും ജോസ് വളളൂരും ഇനി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ തുടരാന്‍ അര്‍ഹതയില്ല.ഈ കപട നേതാക്കള്‍ക്കെതിരെ യഥാര്‍ത്ഥ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശക്തമായ നടപടികൾ സ്വീകരിക്കുക തന്ന വേണം.