ന്യൂഡല്‍ഹി:ശോഭാ സുരേന്ദ്രന്റെ അപക്വമായ രാഷ്ട്രീയ ഇടപെടലില്‍ പ്രതികരണവുമായി പ്രകാശ് ജാവഡേക്കര്‍.കേരളത്തിലെ പ്രമുഖ സി പി എം നേതാവും എല്‍ ഡി എഫ് കണ്‍വീനറുമായ ഇ പി ജയരാജനുമായി പ്രകാശ് ജാവഡേക്കര്‍ ചര്‍ച്ച നടത്തിയെന്ന ശോഭാ സുരേന്ദ്രന്റെ വെളിപ്പെടുത്തല്‍ പാര്‍ട്ടിക്ക് ദേശീയ തലത്തില്‍ അവമതിപ്പുണ്ടാക്കിയെന്നാണ് വിലയിരുത്തല്‍.പാര്‍ട്ടിയിലേക്ക് വരാന്‍ തയ്യാറായ പലരും ശോഭയുടെ വെളിപ്പെടുത്തലോടെ പിന്നാക്കം പോയെന്നും,ഇത് രാഷ്ട്രീയമായി ഏറെ ദോഷം ചെയ്യുമെന്നുമാണ് പ്രകാശ് ജാവഡേക്കര്‍ ബി ജെ പി ദേശീയ നേതൃത്വത്തെ ബോധ്യപ്പെടുത്തിയിരിക്കുന്നത്.
സംസ്ഥാനത്തെ സര്‍ക്കാര്‍-സ്വകാര്യ ഐടിഐകള്‍ക്ക് അവധി;ക്ലാസുകള്‍ ഓണ്‍ലൈനില്‍
ശോഭാ സുരേന്ദ്രന് ഏത് സാഹചര്യത്തിലാണ് ഇത്തരമൊരു വെളിപ്പെടുത്തല്‍ നടത്തിയെന്ന് തനിക്കറിയില്ലെന്നും കേരളത്തിലെ എല്ലാ രാഷ്ട്രീയ നേതാക്കളുമായും താന്‍ ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും ജാവഡേക്കര്‍ വെളിപ്പെടുത്തുന്നു.തെരഞ്ഞെടുപ്പിന് മുന്നോടിയായി ശോഭാ സുരേന്ദ്രന് നടത്തിയ വെളിപ്പെടുത്തല്‍ പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നാണ് ജാവഡേക്കറുടെ പ്രതികരണം.കേരളത്തിന്റെ ചുമതലയുള്ള പ്രഭാരിയും മുതിര്‍ന്ന ബി ജെ പി നേതാവുമായ ജാവഡേക്കറെ വിവാദ വിഷയങ്ങളിലേക്ക് വലിച്ചിഴച്ചത് എന്തിനെന്ന ചോദ്യമാാണ് ഉയരുന്നത്.പ്രഭാരി സ്ഥാനം ഒഴിയാന്‍ ദേശീയ നേതൃത്വത്തിനു മുന്നില്‍ ജാവഡേക്കര്‍ നിര്‍ദ്ദേശം വച്ചിരിക്കയാണെന്നാണ് അറിയുന്നത്.