കെ.രാധാകൃഷ്ണന് ആലത്തൂര്‍ എം.പി ആയി പോയ ഒഴിവില്‍ സംസ്ഥാനത്ത് അദ്ദേഹത്തിന്റെ സ്ഥാനത്ത് പുതിയ എത്തുകയാണ്.മാനന്തവാടിയില്‍ നിന്നും നിയമസഭയെ പ്രതീനിധികരിക്കുന്ന ഒ ആര് കേളുവാണ് പുതിയ മന്ത്രിയാകുന്നത്.എന്നാല്‍ കെ. രാധാകൃഷ്ണന് കൈകാര്യം ചെയ്തിരുന്ന ദേവസ്വം വകുപ്പ് കേളുവിന് ഇല്ലെന്നാണ് വാര്‍ത്തകള്‍ പുറത്തുവരുന്നത്.പട്ടികജാതി-പട്ടികവര്‍ഗ വകുപ്പുകളുടെ ചുമതല മാത്രമാണ് ഒ ആര് കേളുവിന് നല്‍കുന്നത്.എന്നാല്‍ ദേവസ്വം വകുപ്പ് തന്നിരുന്നെങ്കില്‍ വേണ്ടെന്ന് പറയുമായിരുന്നു എന്നാണ് നിയുക്ത മന്ത്രി ഒ ആര് കേളു പറയുന്നത്.അദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെയാണ്.
വളരെ ഉത്തരവാദിത്തത്തോടെ ചെയ്യേണ്ട ഒന്നാണ് പട്ടികജാതി-പട്ടികവര്‍ഗ വകുപ്പ്.ജനങ്ങളുമായി അടുത്തിടപഴകാനും അവരുടെ കാര്യങ്ങള്‍ കേള്‍ക്കാനുമാണ് ഞാന്‍ ഇത്രയും കാലം ശ്രമിച്ചത്.കേള്‍ക്കുന്ന കാര്യങ്ങള്‍ ആത്മാര്‍ത്ഥമായി തന്നെ ചെയ്യും.വയനാട്ടിലെ വന്യജീവി
ആക്രമണത്തിലുള്‍പ്പെടെ കാര്യക്ഷമമായി ഇടപെട്ടിട്ടുണ്ട്.മന്ത്രിയായിക്കഴിഞ്ഞാല്‍ കുറച്ചുകൂടി കാര്യക്ഷമമായി ഇടപെടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പട്ടികജാതി-പട്ടികവര്‍ഗ വഭാഗങ്ങളുടെ ആനുകൂല്യങ്ങള്‍ വേഗത്തില്‍ ലഭിക്കുന്നില്ല എന്ന പരാതികളെല്ലാം ഉയരുന്നുണ്ട്.കുട്ടികളുടെ സ്കോളര്‍ഷിപ്പ് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഇടപെടല്‍ നടത്തും.കാലതാമസമുണ്ടാകില്ല.ദേവസ്വം വകുപ്പ് ലഭിക്കാത്തതില്‍ ആശങ്കയില്ല. ഞാനാദ്യമായാണ് മന്ത്രി
പദത്തിലെത്തുന്നത്.ഇത്രയുംകാലത്തെ രാഷ്ട്രീയ പ്രവര്‍ത്തനംവെച്ച് പട്ടികജാതി പട്ടികവര്‍ഗമേഖലയില്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാല്‍ പറ്റും.ദേവസ്വം വകുപ്പുള്‍പ്പെടെ അനുഭവസമ്പത്തുള്ളവര്‍ ഏറ്റെടുക്കുന്നതു തന്നെയാണ് ഉചിതം.ഇവ തന്നിരുന്നെങ്കില്‍ ഞാന്‍ തന്നെ വേണ്ടെന്ന് പറയുമായിരുന്നു.ഇതായിരുന്നു അദേഹത്തിന്റെ വാക്കുകള്‍.
പട്ടിക വര്‍ഗ വിഭാഗത്തില്‍ നിന്ന് മന്ത്രിയാകുന്ന ആളാണ് മന്ത്രി ഒ ആര് കേളു.കെ.രാധാകൃഷ്ണന് പട്ടികജാതി വിഭാഗത്തില്‍ നിന്ന് മന്ത്രി ആയ ആളാണ്.ആ വിഭാഗത്തില്‍ നിന്നൊരാളെ ആദ്യമായി ഇടതുപക്ഷം ദേവസ്വം ബോര്‍ഡിന്റെ മന്ത്രിയാക്കിയപ്പോള്‍ അതിനെ നവോഥാനമായി കണ്ട് കയ്യടിച്ചവര്‍ ഏറെയാണ്. ഇപ്പോള്‍ ഒ ആര് കേളുവിനെ മാറ്റി നിര്‍ത്തുമ്പോള്‍ മൂക്കത്ത് വിരല്‍ വെയ്ക്കുന്നവരും ഏറെ.അപ്പോള്‍ കേളൂ പറയുന്നു ദേവസ്വം വകുപ്പ് തന്നിരുന്നെങ്കില്‍ വേണ്ടെന്ന് പറയുമായിരുന്നു എന്ന്.
പാവം കേളുവേട്ടന്.. മന്ത്രിസ്ഥാനം തന്നെ വേണ്ടെന്ന് പറഞ്ഞതാ…ഒരു ബൊമ്മയായി ഇരുന്നാല്‍ മതി എന്ന് പറഞ്ഞതുകൊണ്ട് മാത്രം സമ്മതിച്ചത്.ത്യാഗി…പാവം… അങ്ങനെ പറയാന്‍ പറഞ്ഞു.നുമ്മ വിശ്വസിച്ചു. ഒരു മര്യാദക്കാരനായ , ‘നിരീശ്വരവാദിസഖാവ് ‘ ആണെന്ന് തോന്നുന്നു.. .. ‘!
പരാതി ഒന്ന് പറഞ്ഞു നോക്ക് അപ്പോ അറിയാം.തരുന്നത് മേടിച് അവിടിരുന്നോളാന്‍ തമ്പ്രാക്കള്‍ പറയും…അടിയന് അത് അനുസരിച്ചാല്‍ മതി…എന്ന ഭാവം കാണാം…പിന്നെ ഇപ്പോള്‍ കിട്ടിയ മന്ത്രി സ്ഥാനം വേണ്ടെന്ന് കൂടി പറയാമായിരുന്നു.പിന്നെ ഈ വകുപ്പ് കൂടി വേറൊരു മന്ത്രിയെ ഏല്പിച്ചാല് അത്രയും ചിലവ് കുറക്കാമല്ലോ…ദേവസം വകുപ്പ് നല്ലതാ അതാ തരാത്തത്.ശബരിമലയില്‍ കാണിക്കക്കുടത്തില് കയ്യിട്ട് വാരാം.ഉണ്ണിയപ്പം, അരപ്പായസത്തില് കമ്മീഷന്,എല്ലാം കൊണ്ടും കൊള്ളാം.കിടന്ന് പോയാല്‍ ദൈവം നരകത്തിലോട്ടെ വിടൂ.കേളൂ
പുതിയ പാവങ്ങളുടെ പടത്തലവന്.അടിമജീവിതം,കിട്ടാത്ത മുന്തിരി പുളിക്കും തുടങ്ങിയ പരിഹാസങ്ങളാണ് കേളുവിനെതിരെ സോഷ്യല്‍ മീഡിയായിലും മറ്റും ഇപ്പോള്‍ ഉയരുന്നത്.
നവോത്ഥാനം മാത്രമല്ല മതേതരത്വവും ഇവിടെ ഒരു പുകമറയാണ്.പാര്‍ട്ടിയുടെ പേരിലും, കൊടിയിലും, ചിഹ്നത്തിലും മാത്രമേ വ്യത്യാസമുള്ളൂ.അത് തെളിയിക്കുന്നതാണ് സര്‍ക്കാരിന്റെ തീരുമാനം.പടിയിറങ്ങിയ ഹരിജനക്ഷേമ വകുപ്പു മന്ത്രിയുടെ അധീനതയില്‍ ആയിരുന്നു ദേവസ്വം വകുപ്പ്.അദ്ദേഹം പാര്‍ലമെന്റ് മെമ്പര്‍ ആയതോടെ പുതിയ മന്ത്രി ഉദയം ചെയ്തു.ഉദിച്ചുവരുന്ന മന്ത്രിയുടെ കൈയ്യില്‍നിന്ന് ദേവസ്വം വകുപ്പ് അടര്‍ത്തി മാറ്റിയിരിക്കുകയാണ് ഇപ്പോള്‍.ഹരിജന ക്ഷേമമന്ത്രിക്ക്, ദേവസ്വം നല്കിയപ്പോള്, രണ്ടാം നവോത്ഥാനമായി കണ്ട് സന്തോഷിച്ചവര്‍ ഇവിടെ ഏറെയാണ്.കൊലപാതകം രണ്ട് രീതിയില്‍ ഉണ്ട്. ഞെക്കിക്കൊല്ലാം, നക്കിക്കൊല്ലാം.നക്കിക്കൊന്നതിന്റ ഇരയാണ് മുന്‍ മന്ത്രി കെ. രാധാകൃഷ്ണന്.പട്ടികജാതിക്കാരനായ അദേഹത്തെ ദേവസ്വത്തില്‍ നിന്ന് ഒഴിപ്പിക്കാന്‍ എം.പിയാക്കി ലോക് സഭയിലേയ്ക്ക് വിട്ടു.പുതിയ മന്ത്രിയെ അതില്‍ നിന്ന് അകറ്റുകയും ചെയ്യുന്നു.
നവോത്ഥാനം ഒരു പുകമറ മാത്രമാണെന്നും, വിശാല അര്‍ത്ഥത്തില്‍ മറ്റ് പാര്‍ട്ടികളില്‍നിന്ന് യാതൊരു വിത്യാസവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കില്ലെന്നും വീണ്ടും തെളിയിക്കപ്പെട്ടിരിക്കുന്നു എന്നതാണ് സത്യം.പട്ടികജാതി പട്ടിക വര്‍ഗ്ഗക്കാര്‍ കമ്മ്യൂണിസത്തില്‍ നിന്ന് ഇപ്പോള്‍ അകന്നുകൊണ്ടിരിക്കുന്നതും അതുകൊണ്ട് തന്നെയാണ്. നാം മുന്നോട്ട് വരണം, സവര്‍ണ്ണന്റെ ഒപ്പം, എല്ലാ വകുപ്പും അര്‍ഹതപെട്ടത് ദളിതന്, സമത്വം വിവേചനമില്ലാത്ത കാലം. കോളനികള്‍ പേരില്‍ മാറ്റം അല്ല കാര്യം.അവിടെ താമസിക്കുന്ന ഓരോ വ്യക്തികളിലും പുരോഗമനത്തിന്റെ സുഗന്ധം പരക്കണം….അതാണ് വിപ്ലവം.. സഖാക്കള്‍ ഒന്ന് മാറി ചിന്തിക്കു…
പുതിയ മന്ത്രിക്ക് എന്തു ചെയ്യാന്‍ കഴിയും.സ്ഥലസൗകര്യമോ കെട്ടിട സൗകര്യമോ ഇല്ലാതെ ഏറ്റവും തിരക്കേറിയ മാനന്തവാടി ജില്ലാ
ആശുപത്രി പെട്ടെന്ന് ഒരു ദിവസം ബോര്‍ഡു മാറ്റി മെഡിക്കല്‍ കോളേജ് എന്ന ബോര്‍ഡു വെച്ചതു പോലുള്ള വികസനത്തിനാണോ
തയ്യാറെടുക്കുന്നത്. മറ്റൊന്ന് കണ്ണൂര്‍ വിമാനത്താവള റോഡ് കേവലം കടലാസിലൊതുങ്ങിയിട്ട് നാളെറെയായി.അത് പുനര്ജീവിപ്പിക്കാന്
നടപടി എടുക്കുമോ. മറ്റൊന്ന് കേരളത്തിലെ ഏതു ജില്ലകളിലേയും റോഡ് താരതമ്യപ്പെടുത്തിയാല്‍ ഏറ്റവും മോശം വയനാട്ടിലെ റോഡാണ്.
അത് നല്ല നിലയില്‍ പരിപാലിക്കപ്പെടാന്‍ ഉള്ള നടപടിക്ക് മന്ത്രി മുന്‍കൈ എടുക്കുമോ.നിരവധിയായ ആവശ്യങ്ങള്‍ പരിഹരിക്കുന്ന
മന്ത്രിയെയാണ് ജനങ്ങള്‍ പ്രതീക്ഷിക്കുന്നത് അതോ മറ്റ് മന്ത്രിമാരെപ്പോലെ മുഖ്യന് വേണ്ടി വാഴ്ത്തുപാട്ട് പാടി കാലം കഴിക്കുമോ ?. എന്ന് കണ്ടറിയാം.