കോട്ടയം : കേരളാ കോണ്‍ഗ്രസ് നേതാവും യു ഡി എഫ് കോട്ടയം ജില്ലാ ചെയര്‍മാനുമായ സജി മഞ്ഞക്കടമ്പന് സ്ഥാനം രാജിവച്ചു. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സഹകരിപ്പിക്കുന്നില്ലെന്നും മോന് ജോസഫിന്റെ ഏകാധിപത്യമാണ് നടക്കുന്നതെന്നുമാണ് സജി മഞ്ഞക്കടമ്പന്റെ ആരോപണം. കോട്ടയത്ത് സ്ഥാാനാര്‍ത്ഥിയായി തന്നെ പരിഗണിക്കണമെന്നാവശ്യപ്പെട്ട് നേരത്തെ സജി മഞ്ഞക്കടമ്പന് രംഗത്തെത്തിയത് യു ഡി എഫില്‍ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു.
സ്ഥാനം ഏറ്റെടുക്കാനില്ലെന്ന് ജസ്റ്റിസ് മണികുമാര്‍
കേരളാ കോണ്‍ഗ്രസ് ചെയര്മാന് പി ജെ ജോസഫിനെ കടുത്തുരുത്തി എം എല്‍ എകൂടിയായ മോന്‍സ് ജോസഫ് ഹൈജാക്ക് ചെയ്തുവെന്നാണ് സജി മഞ്ഞക്കടമ്പന്റെ ആരോപണം. കോട്ടയം സീറ്റില്‍ സ്ഥാനാര്‍ത്ഥിയായി പരിഗണക്കണമെന്ന ആവശ്യവുമായി രംഗത്തിറങ്ങിയ സജി മഞ്ഞക്കടമ്പന് ആവശ്യം പരിഗണിക്കേണ്ടതില്ലെന്ന നിലപാട് സ്വീകരിച്ചതുമായി ബന്ധപ്പെട്ട് മോന്‍സ് ജോസഫുമായി അഭിപ്രായ വ്യത്യാസത്തിലായിരുന്നു.
സി.പി.എം. തൃശ്ശൂര്‍ ജില്ലാ കമ്മിറ്റിയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ച് ആദായനികുതി വകുപ്പ്
തെരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സജി മഞ്ഞക്കടമ്പന്റെ പ്രതിഷേധവും രാജിയും യു ഡി എഫില്‍ കടുത്ത പ്രതിഷേധമാണ് ഉടലെടുത്തിരിക്കുന്നത്. സജി മഞ്ഞക്കടമ്പില്‍ സ്വന്തം നിലയില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയതിനെതിരെ കോണ്‍ഗ്രസ് കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു. പ്രശ്നങ്ങളെല്ലാം പരിഹരിച്ചെന്നും പ്രതിധേഷ സ്വരങ്ങള്‍ ഉണ്ടാവില്ലെന്നും പി ജെ ജോസഫ് യു ഡി എഫ് നേതാക്കള്‍ക്ക് ഉറപ്പു നല്‍കിയിരുന്നു. സജി മഞ്ഞക്കടമ്പില്‍ വീണ്ടും പ്രതിഷേധവുമായി രംഗത്തെത്തിയത് യു ഡി എഫിലെ പ്രതികൂലമായി ബാധിക്കുമോയെന്ന സംശയവും കോണ്‍ഗ്രസ് നേതാക്കളെ ആശങ്കയിലാക്കുന്നുണ്ട്.