തിരുവനന്തപുരം:കേരളത്തിന്റെ ആരോഗ്യമേഖലയെ വലച്ച് പകര്‍ച്ചപ്പനി പടരുന്നു.കഴിഞ്ഞ രണ്ട് ദിവസത്തിനിടയില്‍ 14 പേരാണ് സംസ്ഥാനത്ത് പനി ബാധിച്ച് മരിച്ചത്.ഈ സാഹചര്യത്തില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്കി ആരോഗ്യ വകുപ്പ്.പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിര്‍ദ്ദേശം നല്കി.
ഡെങ്കിപ്പനി മുതല്‍ കോളറ വരെ പകര്‍ച്ച വ്യാധികള്‍ പടരുന്ന സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പിന്റെ ജാഗ്രത നിര്‍ദേശം.പ്രതിദിനം പനി ബാധിച്ച് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടുന്നവരുടെ എണ്ണം 13000 കടക്കുന്നു.173 പേര്‍ക്കാണ് കഴിഞ്ഞ ദിവസം ഡെങ്കി പനി സ്ഥിരീകരിച്ചത്.22 പേര്‍ക്ക് എലിപ്പനി ബാധിച്ചു. നാലു പേര്‍ക്ക് കോളറയും രണ്ടാള്‍ക്ക് മലേറിയയും സ്ഥിരീകരിച്ചിട്ടുണ്ട്.