കേരള സ്റ്റോറി ഒരു വിവാദ സിനിമയായി മാറിയിരിക്കുകയാണ്. അതുകൊണ്ട് തന്നെയും രാജ്യം ഒന്നടങ്കം ചർച്ച ചെയ്യുന്ന ഒരു വിഷയമായും സിനിമ മാറി. ചിത്രത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ഒട്ടനവധി ആളുകളും രംഗത്തെത്തുന്നുണ്ട്. ആദ ശർമ്മയെ നായികയാക്കി സുദീപ്തോ സെൻ രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രമാണ് കേരള സ്റ്റോറി. തുടക്കത്തിലേ തന്നെ ചിത്രം വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. 2023 മെയ് അഞ്ചിനാണ് ചിത്രം തീയേറ്ററുകളിൽ എത്തിയത്.
https://youtu.be/2rpeu53cAkU?si=T6wixQNYjO_x4_Aa
ഇപ്പോഴിതാ മുഖ്യമന്ത്രി പിണറായി വിജയൻ ചിത്രത്തെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ്. കേരള സ്റ്റോറിയിലൂടെ മുസ്ലിങ്ങളെ മാത്രമാണ് സംഘപരിവാർ ലക്ഷ്യമിടുന്നതെന്ന് കരുതരുതെന്നും, അവർ ലക്ഷ്യമിടുന്നത് എല്ലാ ന്യൂനപക്ഷ വിഭാഗങ്ങളെ ആണെന്നുമാണ് മുഖ്യമന്ത്രി പറയുന്നത്. ഒരു വിഭാഗത്തെ മറ്റൊരു വിഭാഗത്തിനെതിരെ തിരിച്ചുവിട്ട്, തങ്ങളുടെ ഉദ്ദേശ കാര്യങ്ങൾ നടത്താൻ ശ്രമം നടത്തുമെന്നും ആ കെണിയിൽ വീഴാതിരിക്കുകയാണ് നിങ്ങൾ വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
അതെല്ലാം RSS-ന്റെയും സംഘ്പരിവാറിന്റെയും അജണ്ടയാണ്. ആ അജണ്ടയുടെ ഭാഗമായി മാറാതിരിക്കാൻ ശ്രദ്ധിക്കണമെന്നാണ് മുഖ്യമന്ത്രി നൽകുന്ന നിർദ്ദേശം. കേരളത്തിൽ എവിടെയാണ് ഇത്തരത്തിലുള്ള കാര്യങ്ങൾ സംഭവിച്ചിരിക്കുന്നത്. പച്ച നുണ, ഒരു നാടിനെ അപകീർത്തിപ്പെടുത്താൻ, അവരുടെ ഭാവനയിൽ കാര്യങ്ങൾ സൃഷ്ടിച്ച് അവതരിപ്പിക്കുകയാണ് ഉണ്ടായിട്ടുള്ളതെന്നാണ് മുഖ്യമന്ത്രിയുടെ വാദം.
അതേസമയം ചിത്രത്തെക്കുറിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞത്, കേരള സ്റ്റോറി സിനിമ കേരള വിരുദ്ധവും സാമൂഹിക വിരുദ്ധവും കമ്മ്യൂണിസ്റ്റ് വിരുദ്ധവുമാണെന്നാണ്. കേരള സ്റ്റോറി സിനിമയെ നിരോധിക്കണമെന്ന നിലപാട് സിപിഎമ്മിനില്ല. കലാപരമായി മൂല്യമുള്ളതും മൂല്യമില്ലാത്തതുമായ ഒട്ടനവധി സിനിമകൾ സിപിഎമ്മിനെതിരെ വരുന്നുണ്ട്. എന്നാൽ അതിനെയൊക്കെ നിരോധിച്ചല്ല പരിഹാരം കാണേണ്ടത്. ആശയത്തെ ആശയപരമായി നേരിടണം. അതിൽ സിപിഎമ്മിനു വ്യക്തതെയുണ്ട്.
അതിവിപുലമായി ആശയപ്രചാരണം നടത്തുന്ന പാർട്ടിയാണ് സിപിഎം. ഏതെങ്കിലും ആശയത്തെ നിരോധിക്കണമെന്ന നിലപാട് സിപിഎമ്മിനില്ല
വിവാദപരമായ ഉള്ളടക്കമുള്ള സിനിമ ഔദ്യോഗികതലത്തിൽ സംപ്രേഷണം ചെയ്തതിനെയാണ് എതിർത്തത്. അതിവിപുലമായി ആശയപ്രചാരണം നടത്തുന്ന പാർട്ടിയാണ് സിപിഎം. ഏതെങ്കിലും ആശയത്തെ നിരോധിക്കണമെന്ന നിലപാട് സിപിഎമ്മിനില്ല. കേരള സ്റ്റോറിയെ കൃത്യതയോടെ തുറന്നുകാണിക്കാൻ സിപിഎമ്മിനു കഴിയും. സാമൂഹികമായി ഒന്നും സംഭാവന ചെയ്യാതെ വിപരീത ദിശയിൽ സഞ്ചരിക്കുന്ന ഒരു സിനിമയാണ് കേരള സ്റ്റോറിയെന്നും എം.വി.ഗോവിന്ദൻ വ്യക്തമാക്കി.
അതേസമയം ചിത്രം ദൂരദർശനിൽ പ്രദർപ്പിക്കരുതെന്ന് പലരും വിലക്ക് ഏർപ്പെടുത്തിയിട്ടും ചിത്രം പ്രദർശിപ്പിച്ചിരുന്നു. ഇടതുപക്ഷപ്രവർത്തകർ ആയിരുന്നു ചിത്രം പ്രദർപ്പിക്കരുതെന്ന് പറഞ്ഞിരുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും ചിത്രം ചാനലിൽ പ്രദർശിപ്പിക്കരുതെന്ന് പറഞ്ഞിരുന്നു. എന്നാൽ സകല എതിർപ്പുകളെയും മറികടന്നുകൊണ്ട് കുറച്ച് ദിവസങ്ങൾ മുൻപ് ചിത്രം ദൂരദർശനിൽ സംപ്രേക്ഷം ചെയ്തിരുന്നു.
കേരളത്തിലെ ഭരണ-പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധങ്ങളും പരാതികളും മുഖവിലയ്ക്കെടുക്കാതെയാണ് ദൂരദർശനിൽ ‘ദ കേരള സ്റ്റോറി’ പ്രദർശിപ്പിച്ചത്. കേരളത്തെ വളരെ മോശമായി ചിത്രീകരിക്കുന്നു എന്ന ആക്ഷേപം നേരിട്ട ഈ സിനിമ പ്രദർശിപ്പിക്കാനുള്ള തീരുമാനം കേന്ദ്രത്തിന്റേതായിരുന്നു. ഇതിനെതിരെ സി.പി.എമ്മും കോൺഗ്രസുമുൾപ്പെടെ ഇലക്ഷൻ കമ്മിഷന് പരാതിയും നൽകിയിരുന്നു.
തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഈ സിനിമ ചാനലിൽ സംപ്രേക്ഷണം ചെയ്യുന്നതിന്റെ പിന്നിൽ RSSന്റെ ഗൂഢ രാഷ്ട്രീയ ലക്ഷ്യമാണ് എന്നാണ് പ്രധാന ആരോപണം ഉയർന്നത്. സംപ്രേക്ഷണം വിലക്കണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന് പ്രതിപക്ഷനേതാവ് വി.ഡി. സതീശനും സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും കത്ത് സമർപ്പിച്ചിരുന്നു. സിനിമ സംപ്രേക്ഷണം ചെയ്യുന്നത് പെരുമാറ്റചട്ട ലംഘനമാണെന്നും പ്രതിപക്ഷനേതാവ് ചൂണ്ടിക്കാട്ടിയിരുന്നു.
തലശ്ശേരി രൂപതകൾ. KCYMന്റെ നേതൃത്വത്തിൽ വിവിധയിടങ്ങളിൽ ചിത്രങ്ങൾ പ്രദർപ്പിക്കാനൊരുങ്ങുകയാണ്
എല്ലാവരുടെയും എതിർപ്പുകളെ ഒരുപോലെ എതിർത്ത് കൊണ്ടാണ് ചിത്രം സംപ്രേഷണത്തിനെത്തിയത്. ഇടുക്കി രൂപതയും ചിത്രം സംപ്രേഷണം ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ താമരശ്ശേരി, തലശ്ശേരി രൂപതകൾ. KCYMന്റെ നേതൃത്വത്തിൽ വിവിധയിടങ്ങളിൽ ചിത്രങ്ങൾ പ്രദർപ്പിക്കാനൊരുങ്ങുകയാണ്.
208 ഇടവകകളിലും ചിത്രം പ്രദർശിപ്പിക്കാനാണ് തലശ്ശേരി KCYM തീരുമാനം
വിവാദ ചിത്രം കേരള സ്റ്റോറി പ്രദർശിപ്പിച്ച ഇടുക്കി രൂപതയെ അഭിനന്ദിച്ചും അത് മാതൃകയാണെന്നും വ്യക്തമാക്കിക്കൊണ്ടാണ് തലശ്ശേരി രൂപതയ്ക്ക് കീഴിലുള്ള യുവജനവിഭാഗം KCYM പ്രദര്ശനം നടത്താന് തീരുമാനിച്ചിട്ടുള്ളത്. തലശ്ശേരി രൂപതയ്ക്ക് കീഴിലുള്ള ഇടവകകളിലും ചിത്രം പ്രദർശിപ്പിക്കും. പ്രണയ വഞ്ചനതുറന്നു കാട്ടുന്ന സിനിമയാണ് ഇത്. എന്തിനാണ് രാഷ്ട്രീയക്കാർ ഭയപ്പെടുന്നതെന്നാണ് KCYM പറയുന്നത്. ഇടുക്കി രൂപത കാണിച്ച മാതൃക തുടരാൻ തലശ്ശേരി രൂപതയും തീരുമാനിക്കുകയായിരുന്നു. 208 ഇടവകകളിലും ചിത്രം പ്രദർശിപ്പിക്കാനാണ് തലശ്ശേരി KCYM തീരുമാനം.