കൊച്ചി വാട്ടര്‍ മെട്രോക്ക് ഒരു വയസ്.2023 ഏപ്രില്‍ 26-നാണ് സര്‍വ്വീസ് ആരംഭിച്ചത്.19. 72 ലക്ഷത്തിലധികം ആളുകള്‍ ഇതുവരെ വാട്ടര്‍ മെട്രോയില്‍ യാത്ര ചെയ്തു.അഞ്ച് റൂട്ടുകളിലാണ് നിലവില്‍ മെട്രോ സര്‍വീസുള്ളത്.രണ്ട് റൂട്ടുകളില്‍ ഒമ്പത് ബോട്ടുകളുമായി ആരംഭിച്ച യാത്ര ഇന്ന് അഞ്ചു റൂട്ടുകളിലേക്ക് എത്തി.14 ബോട്ടുകളും കൊച്ചി വാട്ടര്‍ മെട്രോക്ക് സ്വന്തം.തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ ഔദ്യോഗിക ആഘോഷങ്ങള്‍ ഇപ്പോഴുണ്ടാവില്ല.പെരുമാറ്റച്ചട്ടം മാറിയ ശേഷം ഔദ്യോഗിക ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കും.
കഴിഞ്ഞ ദിവസമാണ് ഫോര്‍ട്ട് കൊച്ചിയിലേക്കുള്ള സര്‍വീസ് ആരംഭിച്ചത്.ഇതുവരെ 10 ടെര്‍മിനലുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായി.38 ടെര്‍മിനലുകളാണ് ലക്ഷ്യമിടുന്നത്.കൊച്ചി വാട്ടര്‍ മെട്രോ പൂര്‍ണ്ണതോതിലാകുമ്പോള്‍ വ്യവസായ നഗരത്തിന്റെ വികസന കുതിപ്പിന് മുതല്‍ക്കൂട്ടാകുമെന്ന് ഉറപ്പ്.20 രൂപ മുതല്‍ 40 രൂപ വരെയാണ് യാത്രാ നിരക്ക്.വിവിധ യാത്രാ പാസ് ഉപയോഗിച്ച് പത്തു രൂപ നിരക്കില്‍ വരെ യാത്ര ചെയ്യാം.
ബിഹാറില്‍ ജെഡിയു യുവനേതാവ് വെടിയേറ്റ് കൊല്ലപ്പെട്ടു
ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് വിവിധ മേഖലകളില്‍ പ്രാവീണ്യം തെളിയിച്ച വ്യക്തികളോടൊത്ത് മാനേജിങ് ഡയറക്ടര്‍ ലോക്നാഥ് ബെഹ്റ കൊച്ചി വാട്ടര്‍ മെട്രോയില്‍ യാത്ര ചെയ്തു.വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി വാട്ടര്‍ മെട്രോ ടെര്‍മിനലുകളില്‍ സംഗീത പരിപാടികള്‍ വിവിധ ദിവസങ്ങളില്‍ ഒരുക്കിയിട്ടുണ്ട്.