ക്രിക്കറ്റിലെ ചിരവൈരികളായ റണ്ട് ഇന്ത്യന്‍ താരങ്ങളാണ് വിരാട് കോലിയും ഗൗതം ഗംഭീറും.വര്‍ഷങ്ങളായി ഇരുവരും തമ്മിലുളള ബന്ധം അത്ര സുഖകരമല്ല.2013ലെ ഐപിഎല്ലിലായിരുന്നു ഗംഭീര്‍-കോഹ്ലി വിവാദങ്ങള്‍ക്ക് തുടക്കമായത്.ഗ്രൗണ്ടില്‍ ഇരുതാരങ്ങളും തമ്മില്‍ ഗുരുതര വാക്കേറ്റമുണ്ടായി.ടീമിലേക്ക് എത്താന്‍ ശ്രമിച്ച ഗംഭീറിന് കോഹ്ലിയുടെ നായകത്വം തടസം സൃഷ്ടിച്ചതായി വാര്‍ത്തകള്‍ വന്നു.ഇതോടെ ഇന്ത്യന്‍ ദേശീയ ടീമിന്റെ വാതിലുകള്‍ ഗംഭീറിന് മുന്നില്‍ അടക്കപ്പെട്ടു.2023ലെ ഐപിഎല്ലിനിടയും ഇരുതാരങ്ങളും തമ്മില്‍ ഗ്രൗണ്ടില്‍ മോശം പെരുമാറ്റം വീണ്ടും ആവര്‍ത്തിച്ചു.
എന്നാല്‍ ഇരുവരും തമ്മിലുളള പ്രശ്നങ്ങള്‍ അവസാനിച്ചുവെന്നും ഉടക്കിന് അവസാനമായതിന് കാരണം ഗംഭീറെന്ന് ഇന്ത്യന്‍ മുന്‍ താരം അമിത് മിശ്ര പറഞ്ഞു.ഗംഭീര്‍ കോഹ്ലിയുടെ അരികിലേക്ക് പോയി.വിരാട് താങ്കള്‍ക്കും കുടുംബത്തിനും സുഖമാണോയെന്ന് ചോദിക്കുകയും ചെയ്തു.അങ്ങനെയാണ് ഇരുവരും തമ്മിലുള്ള തര്‍ക്കങ്ങള്‍ അവസാനിച്ചതെന്നും അമിത് മിശ്ര പറയുന്നു.അദ്ദേഹത്തില്‍ കാണുന്ന താന്‍ കാണുന്ന ഒരു മികച്ച കാര്യമാണ് അതാണെന്നും അമിത് മിശ്ര പറഞ്ഞു.എന്നാല്‍ വിരാട് കോഹ്ലില്‍ വിരാട് കോഹ്ലി ഒരിക്കലും ഗംഭീറിന്റെ അടുത്തേയ്ക്ക് പോയിട്ടില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.