പുതിയൊരു ഛിന്നഗ്രഹം ഭൂമിക്ക് അടുത്തെത്തുന്നു എന്ന് പ്രഖ്യാപിച്ച് നാസ.ഒരു വിമാനത്തിന്റെ വലിപ്പമുള്ള ഛിന്നഗ്രഹമാണ് ഭൂമിയെ ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരിക്കുന്നതെന്നാണ് നാസയുടെ അറിയിപ്പ്.ഏറ്റവും വലിയ ഈ ഛിന്നഗ്രഹത്തിന് 2024 എന്‍എഫ് എന്നാണ് പേര് നല്‍കിയിരിക്കുന്നത്.2024 എന്‍ എഫ് ജൂലൈ 17നാണ് ഭൂമിക്ക് ഏറ്റവും അരികിലെത്തുക. മണിക്കൂറില്‍ 73,055 കിലോമീറ്റര്‍ വേഗത്തിലാണ് ഇതിന്റെ സഞ്ചാരം.
67 മീറ്റര്‍ വ്യാസമുള്ള 30 ലക്ഷം മൈലായിരിക്കു ഈ സമയം ഭൂമിയും ഛിന്നഗ്രഹവും തമ്മിലുള്ള അകലം എന്ന് നാസയുടെ ജെറ്റ് പ്രോപ്പല്‍ഷന്‍ ലബോററ്ററി ഡാറ്റ പറയുന്നു.2024 എന്‍എഫ് ഛിന്നഗ്രഹത്തിന് 67 മീറ്റര്‍ മാത്രമാണ് വ്യാസം എന്നതിനാല്‍ അത് ഭൂമിക്ക് യാതൊരു പ്രശ്നവും സൃഷ്ടിക്കില്ല എന്നാണ് നാസയുടെ അനുമാനം.4.6 മില്യണ്‍ മൈല്‍ എങ്കിലും അടുത്തും 150 മീറ്റര്‍ വ്യാസവുമുണ്ടെങ്കിലേ ഛിന്നഗ്രങ്ങള്‍ ഭൂമിക്ക് ഭീഷണിയാവാറുള്ളൂ എന്നാണ് നാസ പറയുന്നത്.