കൊച്ചി:ഇ പി ജയരാജന് മുഖ്യമന്ത്രി പിണറായി വിജയന്റെ ആജ്ഞാനുവര്‍ത്തി മാത്രമാണെന്നും, ബി ജെ പിയുമായുള്ള ഡീല്‍ ഉറപ്പിക്കാനുള്ള ഇടനിലക്കാരന് മാത്രമായിരുന്നു ഇ പി ജയരാജനെന്നും പ്രതിപക്ഷനേതാവ് വി ഡി സതീശന് ആരോപിച്ചു. പാപിയും ശിവനും ആരാണെന്ന് വ്യക്തമാണ്.ബി ജെ പി നേതാക്കളുമായുള്ള ബന്ധം പുറത്തുവന്നതോടെ ജയരാജനെ തള്ളിക്കളയുകയാണ് പിണറായി ചെയ്തത്. എന്നിട്ട് പാപിയുമായി ചേര്‍ന്ന ശിവന്റെ കഥ പറയുകയാണ്.വടക്കുള്ള സാധാരണ പ്രയോഗത്തിലുള്ള ” കൊണ്ടു നടന്നതും നീയേ ചാപ്പാ… കൊണ്ടുപോയി കൊല്ലിച്ചതും നീയേ ചാപ്പാ… എന്നാണ് ഈ അവസരത്തില്‍ പറയാനുള്ളത്.ബി ജെ പി ബന്ധത്തിന്റെ പേരില്‍ ഇ പിയെ ഒറ്റുകൊടുക്കാനാണ് പിണറായിയുടെ നീക്കം.
മാതൃകയായി കേരളം;എസ്എംഎ രോഗികളായ 12 വയസ് വരെയുള്ള കുട്ടികള്‍ക്ക് സൗജന്യമായി മരുന്ന്
ഇ പി ജയരാജനും പിണറായിയും ഒരേ പോലെ ബി ജെ പിയുമായി അന്തര്ധാരകളുണ്ടാക്കിയിട്ടുണ്ട്. കരുവന്നൂര്‍ കേസിലും കരിമണല്‍ കേസിലും ഇതാ ഇപ്പോള്‍ അറസ്റ്റുണ്ടാവുമെന്ന രീതിയില്‍ കേന്ദ്രസര്‍ക്കാര്‍ സി പി എമ്മിനെ പ്രതിരോധത്തിലാക്കി.ബ്ലാക്ക് മെയില്‍ രാഷ്ട്രീയത്തിന്റെ ഇരയാണ് ഇ പി ജയരാജന്. ജയരാജന് എല്‍ ഡി എഫ് കണ്‍വീനറല്ലെന്നും എന്‍ ഡി എ കണ്‍വീനറാണെന്നും ഞാന്‍ ഒരു മാസം മുന്‍പ് പറഞ്ഞതാണ്. എന്റെ ആരോപണങ്ങള്‍ ശരിയാണെന്നു് തെളിഞ്ഞിരിക്കയാണെന്നും വി ഡി സതീശന് പറഞ്ഞു.