ലോക്സഭ തെരഞ്ഞെടുപ്പില്‍ ഫലം പ്രഖ്യാപ്പിച്ചപ്പോള്‍ ഇടതിന് ഏക ആശ്വാസമായി കെ രാധാക്യഷ്ണന് എന്ന കനല്‍ത്തരി മാത്രം.
ശക്തമായ ഇടത് വലത് പോരാട്ടം അരങ്ങേറിയ ആലത്തൂരില്‍ യൂഡിഎഫ് പ്രതീക്ഷകളെ എല്ലാം കാറ്റില്‍ പറത്തി വന്‍ കുതിപ്പായിരുന്നു കെ രാധാകൃഷ്ണന് നടത്തിയത്.പാലക്കാട് ജില്ലയിലെ തരൂര്‍, ചിറ്റൂര്‍, നെന്മാറ, ആലത്തൂര്‍, തൃശൂര്‍ ജില്ലയിലെ ചേലക്കര, കുന്നംകുളം, വടക്കാഞ്ചേരി നിയോജക മണ്ഡലങ്ങള്‍ ചേര്‍ന്നതാണ് ആലത്തൂര്‍ ലോക്സഭാ മണ്ഡലം. ഒറ്റപ്പാലം മണ്ഡലമാണ് പിന്നീട് ചെറിയ മാറ്റങ്ങളോടെ ആലത്തൂര്‍ മണ്ഡലമായി രൂപാന്തരപ്പെട്ടത്.
ആലത്തൂര്‍ മണ്ഡലം രൂപീകരിച്ച ശേഷം നടന്ന രണ്ട് തെരഞ്ഞെടുപ്പുകളിലും സിപിഎം സ്ഥാനാര്‍ഥി പി.കെ.ബിജു തകര്‍പ്പന്‍ വിജയമാണ് സ്വന്തമാക്കിയത്.എന്നാല്‍ ഹാട്രിക് വിജയം ലക്ഷ്യമിട്ടിറങ്ങിയ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ബിജുവിനെ 2019-ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് നിന്ന് പാട്ടും പാടിയെത്തിയ രമ്യാ ഹരിദാസ് പരാജയപ്പെട്ടുത്തി ചരിത്രം സൃഷ്ടിച്ചിരുന്നു.സിപിഎമിന് അ തോല്‍വി ഹൃദയം പിളര്‍ക്കുന്നതായിരുന്നു.കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ നഷ്ടപ്പെട്ട പ്രതിഛായ തിരിച്ചുപിടിക്കാനായി സിപിഎം സംസ്ഥാനത്തെ ഏറ്റവും ജനകീയനായ മന്ത്രിയെ തന്നെ കളത്തിലിറക്കി.
ലോക്സഭയിലേക്ക് മല്‍സരിക്കാന്‍ താല്പര്യം ഇല്ലാതിരുന്നിട്ടും കുത്തക മണ്ഡലത്തില്‍ ചെങ്കൊടി പാറിക്കാനായി ദേവസ്വം പിന്നോക്ക ക്ഷേമവകുപ്പ് മന്ത്രി കെ.രാധാകൃഷ്ണനെ രംഗത്തിറക്കുകയായിരുന്നു. മന്ത്രി മല്‍സരിച്ചാല്‍ വിജയിക്കുമെന്നുള്ള പാര്‍ട്ടിക്കുളിലെ പള്‍സ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ നിര്‍ണായകമായി.സിപിഎമ്മിന്റെ ചരിത്രത്തിലാദ്യമായാണ് ഒരു മന്ത്രിയെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കുന്നത്.ഒടുവില്‍ രാധാകൃഷ്ണന്റെ ജയം കൊണ്ട് എല്‍ഡിഎഫ് ആശ്വാസിക്കേണ്ടി വന്ന കാഴ്ച്ചയാണ് കേരളം കണ്ടത്.
2021 ല്‍ അഞ്ചാം തവണ ചേലക്കരയില്‍ നിന്ന് 39400 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കെ. രാധാകൃഷ്ണന് തെരഞ്ഞെടുക്കപ്പെട്ടത്. സി.എസ്. ശ്രീകുമാറായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി.അതെ വിശ്വാസത്തോടെയാണ് ആലത്തൂരിലും രാധാകൃഷ്ണന് കളത്തിലേക്ക് ഇറക്കിയത്.വിദ്യാര്‍ത്ഥി ആയിരുന്നപ്പോള്‍ തന്നെ എസ്.എഫ്.ഐ.യുടെ സജീവ പ്രവര്‍ത്തകനായിരുന്നു രാധാകൃഷ്ണൻ.കേരള വര്‍മ കോളേജില്‍ യുണിറ്റ് സെക്രട്ടറി, ചേലക്കര ഏരിയ സെക്രടറി, തൃശൂര്‍ ജില്ല സെക്രട്ടറിയറ്റ് അംഗം എന്നീ സ്ഥാനങ്ങള്‍ അദ്ദേഹം എസ്.എഫ്.ഐയില്‍ വഹിച്ചിട്ടുണ്ട്. ഡി.വൈ.എഫ്.ഐ. ചേലക്കര ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിലും ഇദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. ഇപ്പോള്‍ സി.പി.ഐ.(എം.) സംസ്ഥാന കമ്മിറ്റി അംഗം കൂടിയാണ്.
1996ല്‍ പിണറായി വിജയനൊപ്പമാണ് രാധാകൃഷ്ണന് ആദ്യമായി മന്ത്രിയാകുന്നത്. മന്ത്രി എന്ന നിലയില്‍ പിണറായിയും അന്ന് കന്നിക്കാരനായിരുന്നു. 1996 മുതല്‍ 1998 വരെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനം ഏറ്റെടുക്കുന്നതു വരെ വൈദ്യുതി – സഹകരണം എന്നീ വകുപ്പുകളായിരുന്നു പിണറായിക്ക്. ചടയന്‍ ഗോവിന്ദന് മരിച്ചതോടെയാണ് മന്ത്രി സ്ഥാനം രാജിവെച്ച് സംഘടനാ നേതൃത്വത്തിലേക്ക് പിണറായി പൂര്‍ണ്ണമായും മാറിയത്. എന്നാല്‍, രാധാകൃഷ്ണന് അപ്പോഴും, അതിനു ശേഷവും സര്‍ക്കാര്‍ പ്രതിനിധിയായിത്തന്നെ ഉണ്ടായിരുന്നു എന്നതാണ് വസ്തുത.കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, ഗ്രന്ഥ ശാലാ സംഘം, സമ്പൂര്‍ണ സാക്ഷരതാ യജ്ഞം എന്നിവയില്‍ പങ്കാളിയായിട്ടുണ്ട്. 1991-ല്‍ ഇദ്ദേഹം വള്ളത്തോള്‍ നഗര്‍ ഡിവിഷനില്‍ നിന്നും തൃശൂര്‍ ജില്ലാ കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപെട്ടു.1996-ല്‍ ആദ്യമായി ചേലക്കര നിയോജകമണ്ഡലത്തില്‍നിന്നും നിയമ സഭാ സാമാജികനായി. 1996 -2001 സമയത്ത് ഇ.കെ. നായനാര്‍ മന്ത്രിസഭയില്‍ പട്ടിക ജാതി പട്ടിക വര്‍ഗ്ഗ ക്ഷേമം, യുവജന കാര്യം എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രിയായിരുന്നു. 2001-ല്‍ ഇദ്ദേഹം വീണ്ടും തിരഞ്ഞെടുക്കപ്പെടുകയും പ്രതിപക്ഷ ചീഫ് വിപ്പാവുകയും ചെയ്തു. 2006-ല്‍ തിരഞ്ഞെടുക്കപ്പെടുകയും പന്ത്രണ്ടാം നിയമസഭയില്‍ സ്പീക്കറാവുകയും ചെയ്തു. സി പി ഐ എം കേന്ദ്ര കമ്മിറ്റി അംഗമായ ഇദ്ദേഹം ദളിത് ശോഷന്‍ മുക്തി മഞ്ച് അഖിലേന്ത്യ പ്രസിഡന്റുാണ്.
നിലവിൽ രണ്ടാം പിണറായി സർക്കാർ മന്ത്രിസഭയിലെ ദേവസ്വം പിന്നോക്ക ക്ഷേമവകുപ്പ് മന്ത്രിയായ രാധാകൃഷണന് എതിരാളിയായി കോൺഗ്രസ് ഇറക്കിയത് സിറ്റിങ്ങ് എം പി രമ്യാ ഹരിദാസിനെയായിരുന്നു.കോഴിക്കോട് നിന്ന് സാധാരണക്കാരിയുടെ പരിവേഷവുമായി എത്തിയ രമ്യാ ഹരിദാസ് വോട്ടെണ്ണല്‍ രണ്ടാം ഘട്ടത്തിലേയ്ക്ക് കടന്നപ്പോള്‍ ചിത്രത്തില്‍ തന്നെ ഇല്ലാത വരുന്ന കാഴ്ച്ചയായിരുന്നു.ഇടതുപക്ഷത്തിന് പരമാവധി വോട്ട് പിടിക്കാം എന്ന ലക്ഷ്യത്തോടെ രാധാകൃഷണനെ ഇറക്കാനുളള തീരുമാനം എന്ത് തന്നെയായലും അവസാനം ഇടതിന് ഗുണം ചെയ്യ്തു.വിവാദങ്ങളില്‍ നിന്നെല്ലാം പൊതുവെ അകന്ന് നില്ക്കുന്ന രാധാകൃഷ്ണന് ആലത്തൂരിലെ ജങ്ങളോടുളള വിശ്വാസമാണ് അങ്കത്തട്ടിലേക്ക് ഇറങ്ങാനുളള ആത്മവിശ്വാസത്തിന് പിന്നില്‍.ഇടതുപക്ഷ ചിന്തയുള്ളവരാണ് ആലത്തൂരില്‍ കൂടുതലും എന്നാണ് സിപിഎം നേതൃത്വം തന്നെ അവകാശപ്പെട്ടത്.വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തില്‍ പോലും ബിജെപി സ്ഥാനാര്‍ത്ഥി ടി എന്‍ സരസുവിന് ചെറിയ ചലനങ്ങള്‍ പോലും സൃഷ്ടിക്കാന്‍ കഴിഞ്ഞില്ല എന്നത് മറ്റൊരു യഥാർത്ഥ്യമാണ്.പിണറായിയുടെ തുടർഭരണത്തിൽ പൊറുതി മുട്ടിയ ജനങ്ങളുടെ പ്രതികരണമായി സംസ്ഥാനത്തെ ഇടതിന്റെ പരാജയത്തെ നോക്കി കാണുമ്പോൾ ലോക്സഭയിലേയ്ക്ക് അയക്കാൻ ഇടതുപക്ഷത്തിന് കെ രാധാകൃഷ്ണൻ എന്ന കനൽത്തരി മാത്രം.