തിരുവനന്തപുരം:ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസിൽ നിന്ന് ബിജെപിലേക്ക് ചേക്കേറുന്നവരുടെ എണ്ണവും കൂടുകയാണ്.മഹിളാ കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗവും എഐസിസി അംഗവുമായ കോൺഗ്രസ് നേതാവ് തങ്കമണി ദിവാകരനാണ് ഇന്ന് ബിജെപിയിൽ ചേർന്നത്. തിരുവനന്തപുരം എൻഡിഎ സ്ഥാനാർഥിയായ രാജീവ് ചന്ദ്രശേഖരിൽ നിന്നാണ് തങ്കമണി പാർട്ടി അംഗത്വം സ്വീകരിച്ചത്.കോൺഗ്രസിലുളള സ്ത്രീകൾക്ക് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്നും കോൺഗ്രസ് സ്ത്രീകളോട് അവഗണനയാണ് കാണിക്കുന്നതെന്നും ചൂണ്ടികാട്ടിയാണ് ബിജെപി പ്രവേശനം.
രാമനവമി ആഘോഷം;ഐപിഎല്ലില്‍ രണ്ട് മത്സരങ്ങളുടെ തീയതി പുനഃക്രമീകരിച്ച് ബിസിസിഐ
തന്റെ 27-ാം വയസ് മുതൽ കോൺഗ്രസിൽ പ്രവർത്തിക്കുകയാണ്. തന്നെ പോലെ നിരവധി സ്ത്രീകൾ പാർട്ടിയിൽ അവഗണിക്കപ്പെടുന്നുണ്ട്. അതുകൊണ്ടാണ് ബിജെപിയിൽ ചേരുന്നതെന്ന് തങ്കമണി ദിവാകരൻ പറഞ്ഞു. 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ആറ്റിങ്ങൽ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥിയായി തങ്കമണി മത്സരിച്ചിരുന്നു. എന്നാൽ എൽഡിഎഫ് സ്ഥാനാർഥിയോട് പരാജയപ്പെടുകയും ചെയ്തിരുന്നു.