റിയാദ്:മലയാളി ഹാജി ഹജ്ജിന്റെ കര്‍മ്മങ്ങള്‍ നിര്‍വഹിക്കവേ കുഴഞ്ഞു വീണ് മരിച്ചു.മലപ്പുറം മഞ്ചേരി കുട്ടശ്ശേരി മേലേതില്‍ പരേതനായ മാനു ഹാജി മകന് അബ്ദുല്ല (69) ആണ് മരിച്ചത്.ഭാര്യക്കും മകനും ഒപ്പം സ്വകാര്യ ഗ്രൂപ്പില്‍ ഹജ്ജിനെത്തിയതായിരുന്നു അബ്ദുല്ല.സുപ്രധാന ഹജ്ജ് കര്‍മം നടന്ന മക്കയിലെ അറഫയില്കുഴഞ്ഞുവീഴുകയായിരുന്നു.
ഇദ്ദേഹത്തിന്റെ മൃതദേഹം അറഫാ ജബലുറഹ്മ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.നടപടികള്‍ പൂര്‍ത്തീകരിച്ചു മക്കയില്‍ കബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.ഭാര്യ: ഹലീമ കളത്തിങ്ങല്‍ മക്കള്‍:ഫൈസല്‍, ഫായിസ്. മരുമക്കള്‍: ഫാത്തിമ ഇര്ഫാന്, ബായി ശഫര്‍ഹാന.