മാണി സി കാപ്പൻ എംഎൽഎയുടെ ഭാര്യ മാതാവ് സാറാമ്മ കുര്യൻ (92) നിര്യാതയായി ചങ്ങനാശേരി അരമനപ്പടിക്കൽ പാലത്തിങ്കൽ പരേതനായ എൻ ജി കുര്യന്റെ ഭാര്യയാണ് സാറാമ്മ കുര്യൻ. പരേത മാടപ്പള്ളി പാറക്കൽ കുടുംബാംഗമാണ്. സംസ്കാരം 8 /5 /2024 ( ബുധനാഴ്ച) 11 മണിക്ക് ചങ്ങനാശ്ശേരിയിൽ ഉള്ള വീട്ടിൽ ആരംഭിച്ച് ചങ്ങനാശ്ശേരി മെത്രാപ്പോലീത്തൻ കത്തീഡ്രൽ പള്ളി സിമിത്തേരിയിൽ.
മക്കൾ: മോളി കോശി ,ലിസി തോമസ്, ഡോക്ടർ ജോർജ് കുര്യൻ.( ട്രാവൻകൂർ മെഡിക്കൽ കോളേജ് കൊല്ലം), ആലീസ് മാണി കാപ്പൻ ,നിർമ്മല ജോസ്( റിട്ടയർഡ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ (കെ എസ് ഇ ബി ), വിമല ഷാജി, പുഷ്പ ജോസ് ,മാത്യു കുര്യൻ, പരേതനായ ബോബി കുര്യൻ, മരുമക്കൾ : പരേതനായ തോമസ് സക്കറിയ, പേക്കക്കുഴി അമ്പൂരി. പരേതനായ ടി ഇ കോശി, (താഴെതിൽ തിരുവനന്തപുരം ).
കേണൽ കെ എം തോമസ്, (കുരിശുംമൂട്ടിൽ ചങ്ങനാശ്ശേരി ). ഡോക്ടർ റാണി ജോർജ്,(എടേട്ട് പാലാ).മാണി സി കാപ്പൻ എംഎൽഎ, പാലാ .ജോസഫ് ഫ്രാൻസിസ്, ( വലിയ പറമ്പിൽ നാലു കോടി ) റിട്ടയേഡ് ജനറൽ മാനേജർ മലബാർ സിമന്റ്സ്. ജോസഫ് ജെയിംസ്, ( തൈശ്ശേരിൽ എടത്വ ) റിട്ടയർ ചീഫ് മാനേജർ കാനറാ ബാങ്ക് . അനില മാത്യു,( കൊടുപ്പുന്ന പോളയ്ക്കൽ ചങ്ങനാശ്ശേരി ).