തൃശ്ശൂര്‍:മണപ്പുറം ഫിനാന്‍സില്‍ നിന്ന് 20 കോടി രൂപ തട്ടിയെടുത്ത പ്രതി ധന്യാമോഹനെ കുടുക്കിയത് കഴിഞ്ഞ ദിവസം മൈക്രോസോഫ്റ്റ് വിന്‍ഡോസിന് ആഗോളതലത്തിലുണ്ടായ തകരാര്‍.ധന്യ ഓഹരി വിപണിയില്‍ വന്‍ തുക നിക്ഷേപിച്ചിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.
വിന്‍ഡോസ് തകരാറിലായപ്പോള്‍ ധന്യ അനധികൃതമായി നടത്തിയ ഒരു പണമിടപാടിന്റെ വിവരം കമ്പനിയുടെ ശ്രദ്ധയില്‍ പെടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് ധന്യയുടെ തട്ടിപ്പുകള്‍ പുറത്തറിഞ്ഞത്.
ധന്യ തട്ടിച്ചെടുത്ത പണം ഭര്‍ത്താവിന്റെ എന്‍ആര്‍ഐ അക്കൗണ്ടിലൂടെ കുഴല്‍പ്പണ സംഘത്തിലേക്ക് എത്തിയെന്ന സൂചനയുമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. എട്ട് അക്കൗണ്ടുകള്‍ വഴി 8,000ത്തോളം ഇടപാടുകളിലൂടെ ധന്യ 20 കോടി രൂപ തട്ടിയെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.തട്ടിപ്പ് നടത്താന്‍ ഉപയോഗിച്ച അഞ്ച് അക്കൗണ്ടുകള്‍ ധന്യയുടെ പേരിലുള്ളതാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.