ആഗോള തലത്തില്‍ ലക്ഷക്കണക്കിന് വിന്‍ഡോസ് കംപ്യൂട്ടറുകളുടെ പ്രവര്‍ത്തനം നിലച്ചു.ക്രൗഡ് സ്ട്രൈക്ക് അപ്ഡേറ്റാണ് ഈ പ്രശ്നത്തിന് കാരണമായത്. ക്രൗഡ് സ്ട്രൈക്കിന്റെ ഫാല്‍ക്കണ്‍ സെന്‍സര്‍ അപ്ഡേറ്റുമായി ബന്ധപ്പെട്ടാണ് ഈ പ്രശ്നം ആരംഭിച്ചതെന്നാണ് കണ്ടെത്തല്‍.
പ്രശ്നം മൈക്രോസോഫ്റ്റിന്റെ അഷ്വര്‍ ക്ലൗഡ് സേവനത്തെ ബാധിക്കുകയും അത് മൈക്രോസോഫ്റ്റ് 365 സേവനങ്ങളുടെ പ്രവര്‍ത്തനം താറുമാറാക്കുകയും ചെയ്യുകയായിരുന്നു.
കംപ്യൂട്ടറുകള്‍ അപ്രതീക്ഷിതമായി ഷട്ട്ഡൗണ്‍ ആവുകയും റീസ്റ്റാര്‍ട്ട് ആവുകയും ശേഷം ബ്ലൂ സ്ക്രീന്‍ മുന്നറിയിപ്പ് കാണിക്കുകയുമാണ് ചെയ്യുന്നത്.പ്രശ്നവുമായി ബന്ധപ്പെട്ട അന്വേഷണം ആരംഭിച്ചതായി മൈക്രോസോഫ്റ്റ് എക്സില്‍ അറിയിച്ചു.വിമാന സര്‍വ്വീസുകളെ അടക്കം ഇത് വലിയ രീതിയില്‍ ബാധിച്ചു.ഓസ്ട്രേലിയയില്‍ വിന്‍ഡോസിന്റെ പ്രവര്‍ത്തനം നിലച്ചത് പോലീസ് മേഖലയില്‍ പ്രതിസന്ധിക്ക് കാരണമാക്കി.