തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണാ വിജയനുമെതിരായ മാസപ്പടി ആരോപണത്തില്‍ അന്വേഷണം വേണമെന്ന ഹർജിയില്‍ കോടതി ഈ മാസം 19 ന് വിധി പറയും. വിഷയത്തില്‍ കോടതി നേരിട്ട് അന്വേഷിക്കണമെന്ന മാത്യു കുഴല്‍നാടന്റെ ഹർജിയിലാണ് തിരുവനന്തപുരം വിജിലന്‍സ് കോടതി വിധി പറയുക.ഹർജി ഇന്ന് പരിഗണിച്ചെങ്കിലും വിധിപ്പകർപ്പ് പൂർത്തിയാകാത്തതിനാലാണ് വിധി പ്രസ്താവം 19 ലേക്ക് മാറ്റിയത്.
വെള്ളമുണ്ട മാവോയിസ്റ്റ് കേസ്:പ്രതി രൂപേഷിന് 10 വര്‍ഷം തടവ്
വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച മാത്യു കുഴല്നാടന് പിന്നീട് കോടതി നേരിട്ട് അന്വേഷിക്കണമെന്ന് നിലപാട് മാറ്റുകയായിരുന്നു.വിജിലന്‍സ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും രേഖകളും തെളിവുകളും നേരിട്ട് കോടതിക്ക് കൈമാറാമെന്നും കുഴല്നാടന് കോടതിയെ അറിയിച്ചിട്ടുണ്ട്.ആരോപണങ്ങളില്‍ അന്വേഷണം വേണ്ടതുണ്ടോ, ഉണ്ടെങ്കില്‍ കോടതി നേരിട്ടുളള അന്വേഷണമായിരിക്കുമോ അതോ വിജിലന്‍സ് അന്വേഷണമായിരിക്കുമോ എന്നതിലാണ് തിരുവനന്തപുരം വിജിലന്‍സ് കോടതി തീരുമാനം പ്രഖ്യാപിക്കുക