പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച ഉരുള്‍പൊട്ടല്‍ നടന്ന വയനാട് ദുരന്ത മേഖല സന്ദര്‍ശിക്കും.ദില്ലിയില്‍ നിന്നും പ്രത്യേക വിമാനത്തിലായിരിക്കും മോദി കണ്ണൂര്‍ വിമാനത്താവളത്തിലെത്തുക.ദുരന്തബാധിത പ്രദേശങ്ങള്‍ അദ്ദേഹം ഹെലികോപ്റ്ററില്‍ സന്ദര്‍ശിക്കും. അതിന് ശേഷം ദുരിതബാധിതര്‍ താമസിക്കുന്ന ക്യാംപുകളും സന്ദര്‍ശിക്കുമെന്നാണ് ലഭിക്കുന്ന വിവരം.വയനാട്ടിലെ പുനരധിവാസവുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.ദുരന്തം നടന്ന സമം മുതല്‍ കേരളത്തിന് മോദി എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്തിരുന്നു.പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെ വളരെ പ്രതീക്ഷയോടെയാണ് ദുരിതബാധിതരും സര്‍ക്കാരും നോക്കിക്കാണുന്നത്.