ന്യൂഡല്‍ഹി:കോണ്‍ഗ്രസിന് നിന്ന് രാജിവെച്ച ദേശീയ വക്താവ് ഗൗരവ് വല്ലഭ് ബിജെപിയില്‍ ചേര്‍ന്നു.
കോണ്‍ഗ്രസ് പ്രാഥമികാംഗത്വം ഉള്‍പ്പടെ രാജിവെച്ച ഗൗരവ് മണിക്കൂറുകള്‍ക്കകമാണ് ബിജെപി പ്രവേശം നടത്തിയത്.ഡല്‍ഹി ബിജെപി ആസ്ഥാനത്ത് എത്തിയാണ് ഗൗരവ് വല്ലഭ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.കോണ്‍ഗ്രസിന്റെ ദിശാബോധമില്ലായ്മയില്‍ അസ്വസ്ഥനെന്ന് വ്യക്തമാക്കിയായിരുന്നു ഗൗരവിന്റെ രാജി.
രാഹുല്‍ ഗാന്ധിയെയും ഇന്ത്യ മുന്നണിയെയും കടന്നാക്രമിച്ച് സ്മൃതി ഇറാനി
സാമ്പത്തിക വിഷയങ്ങളില്‍ മോദി സര്‍ക്കാരിന് എതിരെ നിരന്തരം വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നതില്‍ പ്രധാനിയായിരുന്നു ഗൗരവ് വല്ലഭ്.സനാതന വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിക്കാനോ രാജ്യത്തിന്റെ സമ്പത്ത് വര്‍ധിപ്പിക്കുന്നവരെ ആക്ഷേപിക്കാനോ താല്പര്യമില്ല.പാര്‍ട്ടിയുടെ പ്രാഥമികാംഗത്വം ഉള്‍പ്പടെ എല്ലാ പദവികളില്‍ നിന്നും രാജിവെക്കുന്നുവെന്നും ഗൗരവ് എക്സില്‍ പ്രതികരിക്കുകയും ചെയ്തിരുന്നു.