കോഴിക്കോട്:മുഖ്യമന്ത്രി പിണറായി വിജയനെ പോലെ കാപട്യമുള്ള മനുഷ്യനെ ജീവിതതില് ഇത് വരെ കണ്ടിട്ടില്ലയെന്ന് മുസ്ലിം ലീഗ് നേതാവ് എം കെ മുനീര്‍ എംഎല്‍എ.പതാക വിവാദത്തില്‍ മുഖ്യമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച സംസാരിക്കുകയായിരുന്നു അദ്ദേഹം.കോണ്‍ഗ്രസിനെയും ലീഗിനെയും തമ്മിലടിപ്പിച്ച് ചോര കുടിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.ദേശാഭിമാനി കണ്ടാല്‍ ജന്മഭൂമിയാണോ ദേശാഭിമാനിയാണോയെന്ന് സംശയമാണെന്നും മുനീര്‍ പരിഹസിച്ചു.
ഷാഫി പറമ്പിലിനെ വടകരയില്‍ ലീഗിന്റെ കൊടികളുമായി സ്വീകരിച്ചപ്പോള്‍ വായനാട്ടില്‍ കൊടി ഉയര്‍ത്താത്തത് എന്ത് കൊണ്ട് എന്ന ചോദ്യത്തിന് കൊടി ഉപയോഗിക്കണോ വേണ്ടയോ എന്ന് ലീഗ് തീരുമാനിക്കുമെന്നും അവിടെ സിപിഐഎമ്മിന്റെ സേവ വേണ്ട എന്നുമാണ് ലീഗ് നേതാവ് പറഞ്ഞത്.സിപിഐഎമ്മിന് മറുപടി നല്‍കേണ്ട ഗതികേട് ലീഗിനില്ല. രാഹുല്‍ ഗാന്ധിയെ തോല്‍പ്പിക്കുക എന്ന ഒറ്റ ലക്ഷ്യമാണ് മുഖ്യമന്ത്രിക്കുള്ളത് എന്നും ബിജെപിയെ വിമര്‍ശിക്കാന്‍ പിണറായി വിജയന് പേടിയാണെന്നും അദ്ദേഹം പറഞ്ഞു.