ആധാർ കാർഡുകൾ എൻറോൾ ചെയ്യുന്നതിനും അപ്ഡേറ്റ് ചെയ്യുന്നതിനുമുള്ള പുതിയ മാർഗനിർദേശങ്ങൾ യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ പ്രഖ്യാപിച്ചിട്ടുണ്ട്. ആധാർ കാർഡ് എൻറോൾ ചെയ്യുന്നതിനും അപ്ഡേറ്റ് ചെയ്യുന്നതിനും പ്രവാസികൾക്കും അല്ലാത്തവർക്കും പ്രത്യേക ഫോമുകൾ അതോറിറ്റി നൽകിയിട്ടുണ്ട്.
യുഐഡിഎഐ പറയുന്നതനുസരിച്ച്, ആധാർ കാർഡ് അപ്ഡേറ്റ് ചെയ്യുന്നതിനും എൻറോൾ ചെയ്യുന്നതിനുമുള്ള മുഴുവൻ പ്രക്രിയയും എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ തയ്യാറാക്കിയിരിക്കുന്നത്.
പുതിയ നിയമങ്ങൾ അനുസരിച്ച്, ഏറ്റവും അടുത്തുള്ള ആധാർ സേവാ കേന്ദ്രം സന്ദർശിച്ചോ അല്ലെങ്കിൽ മൊബൈൽ ആപ്ലിക്കേഷൻ വഴിയോ യുഐഡിഎഐ വെബ്സൈറ്റ് വഴിയോ ആധാർ കാർഡ് വിവരങ്ങൾ സെൻട്രൽ ഐഡന്റിറ്റി ഡാറ്റ റിപ്പോസിറ്ററിയിൽ (സിഐഡിആർ) ഇപ്പോൾ അപ്ഡേറ്റ് ചെയ്യാം.