ഡല്‍ഹി:വലിയ വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും തിരികൊളുത്തിയ നീറ്റില്‍ പുനഃപരീക്ഷ ഇല്ലെന്ന് വിധിച്ച് സുപ്രീം കോടതി.പരീക്ഷാ നടത്തിപ്പില്‍ വ്യാപക ക്രമക്കേട് കണ്ടെത്താനായില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.രാജ്യവ്യാപകമായി പരീക്ഷാ പേപ്പര്‍ ചോര്‍ന്നതായി പറയാനാകില്ല. പുനപരീക്ഷ നടത്തിയാല്‍ 24 ലക്ഷം വിദ്യാര്‍ത്ഥികളെ ഗൗരവതരമായി ബാധിക്കും. അഡ്മിഷന് ഷെഡ്യൂള്‍ മുതല്‍ ആരോഗ്യ വിദ്യാഭ്യാസത്തെ ഉള്‍പ്പടെ ബാധിക്കുമെന്നും പരീക്ഷ രാജ്യവ്യാപകമായി റദ്ദാക്കുന്നത് നീതീകരിക്കാവുന്ന നടപടിയല്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. എന്നാല്‍ എന്‍ടിഎയ്ക്ക് വീഴ്ചയുണ്ടായെന്നും വിധി പ്രസ്താവത്തില്‍ കോടതി പറഞ്ഞു.