വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 25 ശനിയാഴ്ച്ചകള്‍ പ്രവൃത്തി ദിനമാക്കിക്കൊണ്ടുള്ള പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ തീരുമാനവും അക്കാദമിക് കലണ്ടറും റദ്ദാക്കി ഹൈക്കോടതി.വിദ്യാഭ്യാസ അവകാശത്തിന്റെ അടിസ്ഥാന നിയമത്തില്‍ പുനപരിശോധന നടത്താന്‍ ജസ്റ്റിസ് എ സിയാദ് റഹ്മാന് നിര്‍ദേശിച്ചു.വിഷയം ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്യാതെയും കുട്ടികളുടെ മാനസിക നില ഉള്‍പ്പെടെയുള്ള വശങ്ങള് വിശകലനം ചെയ്യാതെയുമാണ് വിദ്യാഭ്യാസ ഡയറക്ടറുടെ തീരുമാനം.സ്കൂള്‍ പ്രവൃത്തി ദിനങ്ങള്‍ 220 ആയി ഉയര്‍ത്തുന്നതിന് വേണ്ടി പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അധികാര പരിധി മറികടന്നുവെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
എന്‍സിസി, എന്‍എസ്എസ്, കല-കായിക പരിശീലനങ്ങള്‍ തുടങ്ങിയ കുട്ടികളുടെ പാഠ്യേതര പ്രവര്‍ത്തനങ്ങളെയാണ് ഇത് പ്രതികൂലമായി ബാധിക്കുക. ഇത് വിദ്യാഭ്യാസ ഡയറക്ടര്‍ പരിഗണിച്ചില്ല. അതുകൊണ്ടു തന്നെ വിദ്യാഭ്യാസ വിദഗ്ധര്‍, ബാലമനശാസ്ത്ര വിദഗ്ധര്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍, സ്കൂള്‍ മാനേജ്മെന്റ് തുടങ്ങിയവരുടെ അഭിപ്രായങ്ങള്‍ പരിഗണിക്കണമെന്നും ഹോക്കോടതി ചൂണ്ടിക്കാട്ടി.220 പ്രവൃത്തി ദിനങ്ങളാവശ്യപ്പെട്ട് എയ്ഡഡ് സ്കൂള്‍ മാനേജരും പിടിഎയും ഹൈക്കോടതിയില്‍ മുന്‍പ് ഹര്‍ജി നല്‍കിയിരുന്നു.