സംസ്ഥാനത്ത് പുതിയ അധ്യായന വര്‍ഷം ആരംഭിക്കാനിരിക്കെ പുതിയതായി സൈനിക സ്കുള് ആരംഭിക്കാനൊരുങ്ങി എന്‍എസ്എസ്.പട്ടാളച്ചിട്ടയോടെ,രാജ്യത്തിന് അഭിമാനകരമാകുന്ന തരത്തില്‍ പുതിയ വിദ്യാര്‍ത്ഥി സമൂഹത്തെ വാര്‍ത്തെടുക്കുകയാണ് ലക്ഷ്യമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പ്രതികരിച്ചത്.തിരുവനന്തപുരം കരമന നിറമന്കരയിലുളള എന്‍.എസ്.എസിന്റെ തന്നെ അധീനതയില്‍ പ്രവര്‍ത്തിക്കുന്ന മന്നം മെമ്മോറിയല്‍ റെസിഡന്‍ഷ്യല്‍ സ്കൂളാണ് സൈനിക സ്കുളായി മാറുന്നത്.
മിലിട്ടറി സര്‍വ്വീസിലെ അദ്ധ്യാപകര്‍ക്ക് ഡെപ്യൂട്ടേഷന് വ്യവസ്ഥയില്‍ ഇവിടെ ജോലി നല്കുന്നു.രാജ്യത്ത് തന്നെ ആദ്യമായാണ് ഒരു സമുദായ സംഘടന സൈിക സ്കൂള്‍ ആരംഭിക്കുന്നത്.ഈ അദ്ധ്യയന വര്‍ഷം തന്നെ ഇവിടെ പഠനം ആരംഭിക്കും.കഴക്കൂട്ടം സൈനിക സ്കുളിന്റെ മാത്യകയിലാണ് ഈ സ്കുളിന്റെയും പ്രവേശനം നടക്കുക.