പാരിസ്:പാരിസ് ഒളിംപിക്സ് ഫുട്ബോളിലെ അര്‍ജന്റീന-മൊറോക്കോ പോരാട്ടത്തില്‍ മൊറോക്കയ്ക്ക് ജയം.വാര് നിയമം അനുസരിച്ച് സമനില ഗോള്‍ റദ്ദാക്കിയതോടെ മൊറോക്കോയോട് അര്‍ജന്റീന പരാജയപ്പെടുകയായിരുന്നു.ഇഞ്ചുറി ടൈമിന്റെ അവസാന നിമിഷമാണ് അര്‍ജന്റീന ‘സമനില ഗോള്‍’ നേടിയത്. എന്നാല്‍ വാര് പരിശോധനയില്‍ ഈ ഗോള്‍ റദ്ദാക്കിയതിനെ തുടര്‍ന്നാണ് അര്‍ജന്റീനയ്ക്ക് സമനില പിടിക്കാനുള്ള അവസരം നഷ്ടമായത്.
മത്സരത്തില്‍ ഇഞ്ചുറി ടൈമില്‍ ക്രിസ്റ്റ്യന്‍ മെഡിനയാണ് അര്‍ജന്റീനയുടെ വിവാദ ‘സമനില ഗോള്‍’ നേടിയത്.പിന്നാലെ കാണികള്‍ ഗ്രൗണ്ട് കൈയ്യേറിയതിനെ തുടര്‍ന്ന് മത്സരം നിര്‍ത്തി വെച്ചിരുന്നു. എന്നാല്‍ ഒരു മണിക്കൂറിനുശേഷം മത്സരം പുനഃരാരംഭിക്കുകയും തുടര്‍ന്ന് വാര്‍പരിശോധനയില്‍ അര്‍ജന്റീന നേടിയത് ഓഫ്സൈഡാണെന്ന് തെളിയുകയുമായിരുന്നു.ഇതോടെ 2-1 എന്ന സ്കോറില്‍ മൊറോക്കോ വിജയം സ്വന്തമാക്കി.