പാരീസ് ഒളിംപിക്സിലെ ഇടിക്കൂട്ടില്‍ ഇന്ത്യക്ക് വീണ്ടും തിരിച്ചടി.71 കിലോ വിഭാഗം പുരുഷ വിഭാഗം ബോക്സിംഗ് ക്വാര്‍ട്ടറില്‍ ഇന്ത്യയുടെ നിഷാന്ത് ദേവിന് മെക്സിക്കന്‍ താരം മാര്‍കോ വെര്‍ദെയോട് തോറ്റ് പുറത്തായി. ആദ്യ റൗണ്ടില്‍ 4-1ന്റെ ലീഡ് നേടിയ ശേഷം ആയിരുന്നു ലോക ചാമ്പ്യന്‍ഷിപ്പിലെ വെങ്കല മെഡല്‍ ജേതാവായ നിഷാന്തിന്റെ ഞെട്ടിക്കുന്ന തോല്‍വി.
ആദ്യ റൗണ്ടില്‍ ലീഡെഡടുത്തെങ്കിലും രണ്ടാം റൗണ്ടില്‍ നിഷാന്തിന്റെ ലീഡ് കുറക്കാന്‍ വെര്‍ദെക്കായി. രണ്ടാം റൗണ്ടില്‍ 3-2ന് വെര്‍ദെക്ക് അനുകൂലമായിരുന്നു അഞ്ച് ജഡ്ജിമാരുടെ തീരുമാനം. അവസാന റൗണ്ടുകളില്‍ ഇരു താരങ്ങളും ക്ഷീണിതരായി കാണപ്പെട്ടെങ്കിലും നിഷാന്തിനുമേല് നിര്‍ണായക പഞ്ചുകളുമായി അവസാനം ലീഡെടുത്ത് വെര്‍ദെ വിജയം കൈക്കലാക്കി.