പാരിസ് ഒളിംപിക്സില്‍ വനിതകളുടെ ടേബിള്‍ ടെന്നീസില്‍ ഇന്ത്യയുടെ ശ്രീജ അകുലയുടെ കുതിപ്പ് തുടരുന്നു.മണിക ബത്രയ്ക്ക് പിന്നാലെ ശ്രീജ അകുലയും ചരിത്ര നേട്ടത്തോടെ പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു.ഒളിംപിക്സിന്റെ ടേബിള്‍ ടെന്നീസില്‍ പ്രീ ക്വാര്‍ട്ടറില്‍ കടക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് ശ്രീജ അകുല. മണിക ബത്രയാണ് ഈ പട്ടികയിലെ ആദ്യ താരം.ഫ്രാന്‍സിന്റെ പ്രിഥിക പാവഡെയെ തോല്‍പ്പിച്ചായിരുന്നു മണികയുടെ മുന്നേറ്റം.26-ാം പിറന്നാള്‍ദിനത്തിലാണ് ശ്രീജയുടെ ഈ നേട്ടം.
വനിതാ ടേബിള്‍ ടെന്നീസ് സിംഗിള്‍സിലെ റൗണ്ട് ഓഫ് 32വില്‍ സിംഗപ്പൂരിന്റെ ജിയാങ് സെങിനെ 4-2നാണ് ശ്രീജ അകുല തോല്പിച്ചത്. ആദ്യ ഗെയിം തലനാരിഴയ്ക്ക് നഷ്ടമായ ശേഷം തുടര്‍ച്ചയായി മൂന്ന് ഗെയിമുകള്‍ പിടിച്ചെടുത്ത് ശക്തമായി തിരിച്ചത്തുകയായിരുന്നു ഇന്ത്യന്‍ താരം.ക്വാര്‍ട്ടറില്‍ ഒന്നാം സീഡ് യിങ്സ സണ്‍ ആണ് ശ്രീജ അകുലയുടെ എതിരാളി. ഇന്ത്യന്‍ സമയം രാത്രി 12.30നാണ് മത്സരം.