കോട്ടയം:വാഴ കര്‍ഷകര്‍ക്ക് ആശങ്കയായി പിണ്ടിപ്പുഴു ആക്രമണം.കോട്ടയം ജില്ലയുടെ കിഴക്കന്‍ മേഖലയിലാണ് പിണ്ടിപ്പുഴുവിന്റെ ആക്രമണം രുക്ഷമായത്.പല കര്‍ഷകരുടേതായി ആയിരക്കണക്കിന് വാഴകളാണ് പുഴുവിന്റെ ആക്രമണത്തില്‍ നശിച്ചത്.ഗുണനിലവാരമില്ലാത്ത വിത്തുകളാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് കര്‍ഷകര്‍ പറയുന്നത്
കുലയ്ക്കാറായ വാഴകളാണ് വെട്ടിക്കളയുന്നത്.നിയന്ത്രിക്കാന്‍ കഴിയാത്തത്ര ശല്യമായിക്കഴിഞ്ഞു പിണ്ടിപ്പുഴുക്കള്‍.വാഴകളുടെ വലിപ്പം കണ്ടാല്‍ ആക്രമണം മനസിലാവില്ലെങ്കിലും കുല മുരടിച്ച് കാമ്പില്ലാത്ത നിലയിലേക്ക് എത്തിക്കുന്നതാണ് പിണ്ടിപ്പുഴു ശല്യം.എത്തവാഴ, പാളയന്തോടന്, ഞാലിപ്പൂവന് തുടങ്ങിയ ഇനങ്ങളിലാണ് രൂക്ഷമായ ആക്രമണം.