സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി. കപ്പാസിറ്റിയിലധികം ഉപയോഗം കാരണം ട്രാൻസ്ഫോമറുകൾ നിരന്തരം തകരാറിലാകുന്നു. വേനൽക്കാലം കടക്കാൻ ഭഗീരഥ ശ്രമമമാണ് നടക്കുന്നത് എന്നും അദ്ദേഹം പ്രതികരിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പ്; ഏപ്രിൽ 26 ന് സംസ്ഥാനത്ത് പൊതു അവധി
ഡാമുകളിൽ ഉള്ളത് ജൂൺ വരെയുള്ള കരുതൽ ശേഖരം മാത്രമാണ്. മെയ് 31 വരെ അധിക വൈദ്യുതിക്കായി പുതിയ കരാറുകൾ ഒപ്പിട്ടു.വലിയ വില നൽകിയാണ് 425 മെഗാവാട്ട് വൈദ്യുതി വാങ്ങുന്നത്. കായംകുളം താപവൈദ്യുത നിലയത്തിൽ നിന്നും 5.45 രൂപയ്ക്ക് കെഎസ്ഇബി മെയ് മാസത്തിൽ വൈദ്യുതി വാങ്ങും. ലോഡിങ് ഉണ്ടാകാതെ നോക്കാൻ പരമാവധി ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.