പാലക്കാട്:പട്ടാമ്പിയില്‍ കൊലപ്പെട്ട പ്രവിയയെ,പ്രതിയായ സന്തോഷ് നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് മാതാപിതാക്കള്‍.വിവാഹത്തില്‍ നിന്ന് പിന്തിരിയാന് സന്തോഷ് നിരന്തരം ഭീഷണിപ്പെടുത്തിയതായി പോലീസിന് മൊഴി നല്കി.പ്രവിയ പ്രതിശ്രൂത വരനെ വിഷുദിനത്തില്‍ കാണാന്‍ പോകുന്നതിനിടെയായിരുന്നു കൊലപാതകം.ഇവരുടെ ഫോണ്‍ രേഖകള്‍ പോലീസ് പരിശോധിച്ചു.
സന്തോഷിന്റെ സ്ഥാപനത്തിലെ മുന്‍ ജീവനക്കാരിയായിരുന്നു പ്രവിയ.ഇരുവരും തമ്മില്‍ സാമ്പത്തിക ഇടപാടുകളും ഉണ്ടായിരുന്നു.പ്രവിയയുടെ വിവാഹം ഉറപ്പിച്ചത് സന്തോഷിനെ പ്രകോപിപ്പിച്ചതായാണ് വിവരം.വിവാഹത്തില്‍ നിന്ന് പിന്തിരിയണമെന്നാവശ്യപ്പെട്ട് പ്രതി നിരന്തരം പ്രവിയയെ ശല്യപ്പെടുത്തിയിരുന്നുവെന്നാണ് മാതാപിതാക്കള്‍ പോലീസില്‍ മൊഴി നല്‍കിയിരിക്കുന്നത്.
വിഷുദിനത്തില്‍ പ്രതിശ്രുത വരനെ കാണാന്‍ പോകുന്നതിനിടെയായിരുന്നു സന്തോഷ് പ്രവിയയെ അക്രമിച്ചത്. ഏറെ നേരം കാത്തിരുന്നിട്ടും പ്രവിയയെ കാണാതായതോടെ പ്രതിശ്രുതവരന് ചെന്ന് നോക്കുകയായിരുന്നു.ഈ സമയത്ത് പ്രതി സംഭവസ്ഥലത്ത് നിന്ന് തിടുക്കത്തില്‍ ഓടിപ്പോകുകയായിരുന്നുവെന്നും മൊഴി ഉണ്ട്.
രാഹുല്‍ വയനാട്ടിലെത്തി;വൈകീട്ട് കോഴിക്കോട്ട് മെഗാറാലി
ഫോണ്‍ രേഖകളില്‍ പരിശോധിച്ചതില്‍നിന്ന് തെളിവുകള്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്.പ്രവിയയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.സന്തോഷിനെ കഴിഞ്ഞ ദിവസം വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു.പ്രവിയയെ ആക്രമിച്ചതിന് ശേഷം വീട്ടില്‍ എത്തി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് വിവരം.